വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. മാരിലൻഡ് സ്വദേശിയായ അർണവ് ​ഗുപ്ത (33) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ന് വൈറ്റ് ഹൗസിന് സമീപം ഇലിപ്പ്സിൽ വച്ചായിരുന്നു ആയിരുന്നു സംഭവം. ​ഗുരുതരമായി പൊള്ളലേറ്റ അർണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിനോദസഞ്ചാര കേന്ദ്രമായ ഇലിപ്പ്സ് ദേശീയോദ്യാനത്തിൽ വച്ചാണ് യുവാവ് തീകൊളുത്തിയത്. ​ഗുരുതരമായ പൊള്ളലേറ്റ അർണവിനെ ആശുപത്രിയിലെത്തിലെത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെ മരിക്കുകയായിരുന്നു. അതേസമയം ബുധനാഴ്ച രാവിലെ മുതൽ മകനെ കാണാനില്ലെന്ന് കാണിച്ച് അർണവിന്റെ മാതാപിതാക്കൾ മോൺ​ഗോമെറി കൗണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു. 

രാവിലെ ഒമ്പതര മണിക്കാണ് അർണവിനെ അവസാനമായി മാതാപിതാക്കൾ കാണുന്നത്. വൈറ്റ് ഹൗസിൽനിന്ന് 10 മൈൽ അകലെ സിൻഡി ലൈനിലാണ് അർണവും കുടുംബവും താമസിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അർണവിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഫോട്ടോ പതിപ്പിച്ച നോട്ടീസുകൾ ന​ഗരത്തിൽ പതിപ്പിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് വാഷിങ്ടൺ ഡിസി പൊലീസ് അറിയിച്ചു.