Asianet News MalayalamAsianet News Malayalam

എട്ട് സെക്കന്റ് നേരം ക്വാറന്റൈൻ ലംഘിച്ചയാൾക്ക് തായ്‍വാനിൽ രണ്ടര ലക്ഷം രൂപ പിഴ

സിസിടിവിയിലൂടെ ഹോട്ടലിലെ ജീവനക്കാരാണ് ഇയാളെ മുറിയുടെ പുറത്ത് കണ്ടത്. ഇവർ ഉടൻതന്നെ ആരോ​ഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. ആരോ​ഗ്യവകുപ്പ് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. 

Man fined 2 and half lakhs for breaking Taiwan coronavirus quarantine for 8 seconds
Author
Taiwan, First Published Dec 8, 2020, 2:14 PM IST

തായ്പെ: തായ്വാനിൽ എട്ട് സെക്കന്റ് നേരത്തേക്ക് ക്വാറന്റൈൻ ലംഘിച്ചയാൾക്ക് രണ്ടര ലക്ഷം രൂപ (3500 ഡോളർ) പിഴ ചുമത്തി. ഫിലിപ്പീൻസിൽനിന്നെത്തിയ തൊഴിലാളിയാണ് ഇയാൾ. ക്വാറന്റൈനിലിരിക്കെ മുറിയിൽ നിന്ന് പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്ന് തായ്വാന്റെ ഔദ്യോ​ഗിക വാർത്താ ഏജൻസിയായ സിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. 

സിസിടിവിയിലൂടെ ഹോട്ടലിലെ ജീവനക്കാരാണ് ഇയാളെ മുറിയുടെ പുറത്ത് കണ്ടത്. ഇവർ ഉടൻതന്നെ ആരോ​ഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. ആരോ​ഗ്യവകുപ്പ് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. 

തായ്വാനിലെ ക്വാറന്റൈൻ നിയമപ്രകാരം ആളുകൾ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. എന്നാൽ ക്വാറന്റൈനിൽ ഇരിക്കുന്നവരുടെ ധാരണ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ പിഴ ചുമത്തില്ലെന്നാണെന്ന് ആരോ​ഗ്യവകുപ്പ് പറഞ്ഞു. കഓസ്യൂം​ഗ് ന​ഗരത്തിൽ 56 ക്വാറന്റൈൻ ഹോട്ടലുകളുണ്ട്. ഇതിലാകെ 3000 മുറികളുണ്ട്. 

വുഹാനിൽ 2019 ഡിസംബർ 31 ന് കൊവിഡ് സ്ഥിരീകരിച്ചതുമുതൽ തായ്വാൻ അതീവ ജാ​ഗ്രതയിലാണ്. കൃത്യമായ നിരീക്ഷണത്തിന് ശേഷം മാത്രമേ ആളുകളെ കടത്തിവിടുന്നുള്ളു. രണ്ട് കോടി 30 ലക്ഷം പേർ താമസിക്കുന്ന തായ്വാനിൽ ഇതുവരെ 716 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

Follow Us:
Download App:
  • android
  • ios