മെല്‍ബണ്‍: ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ ആഗ്രഹം തോന്നി, ഇറങ്ങിയ ആള്‍ക്ക് ഒടുവില്‍ പിടിവീണു. മെല്‍ബണിലാണ് കൊവിഡ് ലോക്ക്ഡൗണിനിടെ ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ ഒരാള്‍ 32 കിലോമീറ്റര്‍ യാത്ര ചെയ്തത്. ഇതോടെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിഴയും കിട്ടി. 1652 ഡോളറാണ് ഇയാളില്‍ നിന്ന് ഈടാക്കിയത്. നിയമം ലംഘിച്ച 74 പേരിലൊരാളാണ് ഇയാളെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. 

വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്നും നിയമം പാലിക്കണമെന്നുമാണ് മെല്‍ബണ്‍ അധികൃതര്‍ ആളുകളോട് ആവശ്യപ്പെടുന്നത്. ലോകം മുഴുവന്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി 42 ലക്ഷം കടന്നു. ഇതില്‍ 37 ലക്ഷം പേര്‍ അമേരിക്കയിലാണ്, 20 ലക്ഷം പേര്‍ ബ്രസീലിലും 10 ലക്ഷത്തിലേറെ പേര്‍ ഇന്ത്യയിലുമാണ്.