Asianet News MalayalamAsianet News Malayalam

ഭൂമി പരന്നതെന്ന് തെളിയിക്കാന്‍ റോക്കറ്റ് നിര്‍മ്മിച്ച് വിക്ഷേപിച്ച ശാസ്ത്രജ്ഞന്‍ റോക്കറ്റ് തകര്‍ന്ന് മരിച്ചു

ഭൂമി ഉരുണ്ടതല്ലെന്നും തളിക(ഫ്രിസ്ബീ)യുടെ ആകൃതിയിലാണെന്നും തെളിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഇയാള്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 
 

Man Who Wanted To Prove Earth Is Flat Dies In Rocket Crash
Author
California, First Published Feb 24, 2020, 10:22 AM IST

കാലിഫോര്‍ണിയ: ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ശ്രമം നടത്തുന്നതിനിടെ ശാസ്ത്രജ്ഞന്‍ റോക്കറ്റ് തകര്‍ന്ന് മരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. റോക്കറ്റ് വിക്ഷേപണം ചിത്രീകരിച്ച സയന്‍സ് ചാനലാണ് ഇക്കാര്യം വ്യക്തമാക്കിയത്. '' 'മാഡ് മൈക്ക്'(ഭ്രാന്തന്‍ മൈക്ക്) എന്ന് അറിയപ്പെടുന്ന മൈക്കിള്‍ സ്വയം നിര്‍മ്മിച്ച റോക്കറ്റ് വിക്ഷേപണത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു'' ഡിസ്കവറി ചാനലിന്‍റെ ഭാഗമായ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

64കാരനായ ഹ്യൂഗസ് ആണ് മരിച്ചത്. കാലിഫോര്‍ണിയയിലെ തന്‍റെ വീട്ടില്‍ വച്ചുതന്നെ നിര്‍മ്മിച്ച റോക്കറ്റുപയോഗിച്ചാണ് ഇയാള്‍ പരീക്ഷണം നടത്തിയത്. നിരവധി കമ്പനികളുടെ സ്പോണ്‍സര്‍ ഷിപ്പിലായിരുന്നു നിര്‍മ്മാണം. ഭൂമി ഉരുണ്ടതല്ലെന്നും തളിക(ഫ്രിസ്ബീ)യുടെ ആകൃതിയിലാണെന്നും തെളിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഇയാള്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

തന്‍റെ റോക്കറ്റ് വിക്ഷേപണത്തിന്‍റെ പ്രചരണത്തിനായിരിക്കാം ഹ്യൂഗസ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്ന് ഹ്യൂഗസിന്‍റെ വക്താവ് ഡാരെന്‍ ഷസ്റ്റര്‍ പറഞ്ഞു. ''അദ്ദേഹം അങ്ങനെ വിശ്വസിക്കുന്നതായി ഞാന്‍ കരുതുന്നില്ല. എല്ലാം ജനങ്ങളിലേക്കെത്താന്‍ വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു'' - ഡാരെന്‍ ഷസ്റ്റര്‍ വ്യക്തമാക്കി. 

വിക്ഷേപണം നടത്തിയ ബാര്‍സ്റ്റോയില്‍ നിന്ന് മീറ്ററുകള്‍ ദൂരെയാണ് റോക്കറ്റ് തകര്‍ന്നുവീണത്. ജീവിതത്തില്‍ പലതും ചെയ്ത് കാണിക്കാനാകുമെന്ന പാഠം നല്‍കുകയായിരുന്നു ഹ്യൂഗസിന്‍റെ ലക്ഷ്യമെന്നും വക്താവ് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios