തെക്കുകിഴക്കൻ കോംഗോയിലെ ലുവാലബ പ്രവിശ്യയിലുള്ള കോപ്പർ ഖനി തകർന്ന് 32 പേർ കൊല്ലപ്പെട്ടു. തൊഴിലാളികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഖനിക്കകത്തെ പാലത്തിലേക്ക് തൊഴിലാളികൾ തടിച്ചുകൂടിയപ്പോഴാണ് അപകടം

ലുവാലാബ: തെക്കുകിഴക്കൻ കോംഗോയിലെ കോപ്പർ ഖനി തകർന്ന് 32 പേർ കൊല്ലപ്പെട്ടു. ലുവാലബ പ്രവിശ്യയിലെ കലാൻഡോ സൈറ്റിലാണ് അപകടമുണ്ടായത്. 49 പേർ കൊല്ലപ്പെട്ടെന്നും 20 പേരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ വർഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നാണിത്. ഈ ഖനിയിൽ തൊഴിലാളികളും സൈനികരും തമ്മിൽ അപകടത്തിന് മുൻപ് ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ ഘട്ടത്തിൽ തൊഴിലാളികൾ ഖനിക്കകത്തെ ഇടുങ്ങിയ പാലത്തിലേക്ക് കയറി. ഇവർ തടിച്ചുകൂടി നിന്നപ്പോഴാണ് ഖനിയിൽ അപകടം സംഭവിച്ചതെന്നാണ് വിവരം.

Scroll to load tweet…