റാവല്‍പിണ്ടി: ജെയ്ഷെ മുഹമ്മദ് തലവനും ആഗോള ഭീകരനുമായ മസൂദ് അസ്ഹറിന് റാവല്‍പിണ്ടി ആശുപത്രി സ്ഫോടനത്തില്‍ പരിക്കേറ്റതായി അഭ്യൂഹം. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ അടക്കമുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയാണ് റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ ബോംബ് സ്ഫോടനമുണ്ടായത്. മസൂദ് അസ്ഹര്‍ അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രോഗബാധിതനായ മസൂദ് അസ്ഹര്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയിലാണ് ചികിത്സിക്കെത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്വിറ്ററിലാണ് സ്ഫോടന വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രദേശത്തേക്ക് മാധ്യമങ്ങളെ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു. ആക്രമണമാണോ, അപകടമാണോ എന്നതിനും സ്ഥിരീകരണമില്ല. മസൂദ് അസ്ഹര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.