ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്ന തീപിടിത്തം, രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുകയും കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുകയും ചെയ്തു.

കറാച്ചി: പാ​​​കിസ്ഥാ​​​നി​​​ൽ ക​​​റാ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലെ ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ലു​​​ണ്ടാ​​​യ വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ആ​​​റു പേ​​​ർ മ​​​രി​​ച്ചു. 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ന​ഗ​ര ​മ​ധ്യ​ത്തി​ലെ ഗു​ൽ പ്ലാ​സ ഷോ​പ്പിം​ഗ് മാ​ളി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് അപകടമുണ്ടായത്. താ​ഴ​ത്തെ നി​ല​യി​ലു​ണ്ടാ​യ തീ ​അ​തി​വേ​ഗം മു​ക​ൾ​നി​ല​ക​ളി​ലേ​ക്കു വ്യാ​പി​ക്കുകയായിരുന്നു.

അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ ​വ​രെ തീ ​പൂ​ർ​ണ​മാ​യി അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ടു​ത്ത ചൂ​ടു മൂ​ലം കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണു. കെ​ട്ടി​ട​ത്തി​ലു ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാണ് അധികൃതരുടെ അനുമാനം.

കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നുവീണതോടെ കാണാതായ 65 ലധികം പേർക്കായി കറാച്ചിയിലെ അഗ്നിശമന സേനാംഗങ്ങൾ തെരച്ചിൽ നടത്തി. ആരെങ്കിലും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. 24 മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

1,200-ലധികം കടകൾ സ്ഥിതി ചെയ്യുന്ന മാളിൽ വായുസഞ്ചാരമില്ലാത്തത് കെട്ടിടം പുക കൊണ്ട് നിറയാനും രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാകാനും കാരണമായി. 20 വർഷത്തെ കഠിനാധ്വാനം എല്ലാം പോയെന്ന് ഒരു കടയുടമ യാസ്മീൻ ബാനോ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നതായി സിന്ധ് പൊലീസ് മേധാവി ജാവേദ് ആലം ​​ഓധോ പറഞ്ഞു. അപകടമുണ്ടായി 23 മണിക്കൂറിനുശേഷം സ്ഥലത്തെത്തിയ മേയർക്കെതിരെ പ്രതിഷേധം ഉയർന്നു.