മക്കാ കരാറിന്റെ ഭാഗമായി ഹൂത്തികൾക്കെതിരെ സൗദിക്കൊപ്പം തുർക്കിയും പാകിസ്ഥാനും അണിനിരക്കുന്നു. ഇതോടെ യെമൻ യുദ്ധത്തിന്റെ ഗതിമാറുകയാണ്. അൽ മോഖ തുറമുഖ നഗരം യെമൻ സേന തിരിച്ചു പിടിക്കുമ്പോൾ, തങ്ങളുടെ ആക്രമണത്തിൽ 200 സൗദി സൈനികർ കൊല്ലപ്പെട്ടതായി ഹൂത്തികളും അവകാശപ്പെടുന്നു.
ദുബൈ: ഹൂത്തികൾക്കെതിരെ സൗദിക്കൊപ്പം അണിനിരന്ന് തുർക്കിയും പാകിസ്ഥാനും. മക്കാ കരാറിന്റെ ഭാഗമായി ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അതേസമയം, ഹൂത്തികളുടെ പിടിയിലായിരുന്ന അൽ മോഖ തുറമുഖ നഗരം യെമൻ സേന തിരിച്ചു പിടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ തങ്ങളുടെ തിരിച്ചടിയിൽ സൗദി സേനയിലെ ഇരുന്നൂറ് പേർ കൊല്ലപ്പെട്ടെന്ന് ഹൂത്തികൾ അവകാശപ്പെട്ടു.
ഇന്നലെ നടന്ന അടിയന്തര യോഗത്തോടെയാണ് മക്കാ കരാർ ഒടുവിൽ നടപ്പിലാവുന്നത്. ഇതോടെ യുദ്ധത്തിന്റെ ഗതി മാറി. ഹൂത്തികളെ ചെറുക്കുമെന്നും നേരിടുമെന്നും ഇന്നലെ സൗദിയും തുർക്കിയും പാകിസ്ഥാനും സംയുക്ത പ്രസ്താവന ഇറക്കി. ഇതോടെ സൈനിക നടപടി കടുക്കും. പാകിസ്ഥാനും തുർക്കിയും പ്രതിരോധത്തിനപ്പുറം യെമനിൽ കടന്നുകയറി സൈനിക വിന്യാസം നടത്തുമോയെന്നത് പ്രധാനം. ബാബ് അൽ മന്ദബിനെ ഹൂത്തികളിൽ നിന്ന് മോചിപ്പിക്കുമെന്നും സൗദി സംയുക്ത സേന പ്രഖ്യാപിച്ചു. ഹൂത്തികൾക്കെതിരായ നടപടിയിൽ തായിസ് നഗരത്തിന്റെ കൂടുതൽ ഭാഗങ്ങൾ യെമൻ സേന പിടിച്ചടുത്തു.
ഹൂത്തികളുടെ കൈയിലായ അൽ മോഖ തുറമുഖ നഗരവും തിരിച്ചു പിടിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ തിരിച്ചടിയി ഇരുന്നൂറ് പേർ കൊല്ലപ്പെട്ടെന്നാണ് ഹൂത്തികൾ അവകാശപ്പെടുന്നത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ഖമീസ് മുഷൈത്ത് വ്യോമ താവളം, അബഹ വിമാനത്താവളം, ആരാംകോ റിഫൈനറി എന്നിവ ഹൂത്തികൾ തുടർച്ചയായി ലക്ഷ്യം വെക്കുന്നു.
