ഓൺലൈൻ കോഴ്‌സുകൾക്ക് ഇന്ത്യയിൽ അംഗീകാരമുണ്ടാവില്ലെന്നും മെഡിക്കൽ കമ്മീഷൻ്റെ മുന്നറിയിപ്പിലുണ്ട്. 

ദില്ലി: ചൈനയിൽ എംബിബിഎസ് പ്രവേശനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദേശീയ മെഡിക്കൽ കമ്മീഷൻ. പ്രവേശനത്തിന് അപേക്ഷിക്കും മുൻപ് കൃത്യമായി അന്വേഷിക്കണമെന്ന് മെഡിക്കൽ കമ്മീഷൻ അറിയിച്ചു. കൊവിഡിനെ തുടർന്ന് ചൈനയിൽ യാത്ര നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണെന്നും ഇന്ത്യയിൽ നിന്നും പോയ പല വിദ്യാർത്ഥികൾക്കും മടങ്ങി വരാൻ കഴിയാതെ വന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു. ഓൺലൈൻ കോഴ്‌സുകൾക്ക് ഇന്ത്യയിൽ അംഗീകാരമുണ്ടാവില്ലെന്നും മെഡിക്കൽ കമ്മീഷൻ്റെ മുന്നറിയിപ്പിലുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred