മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് അപകടമുണ്ടായത്.
സൊനോറ: ലാറ്റിനമേരിക്കൻ രാജ്യമായ മെക്‌സിക്കോയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. 12ലേറെ പേർക്ക് പരിക്കേറ്റു. മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലാണ് ആളുകൾ മരിച്ചതെന്നും സ്ഫോടനമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിനിടെയാണ് ദുരന്തം. തീപ്പിടിത്തമുണ്ടായത് ട്രാന്‍സ്ഫോര്‍മറില്‍ നിന്നാകാമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു ഭീകരവാദ ആക്രമണമാണെന്ന അഭ്യൂഹം അധികൃതർ തള്ളി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു.
