നരേന്ദ്രമോദി രണ്ടാമതും ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനം.  

വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ജൂണില്‍ ഇന്ത്യ സന്ദര്‍ശിക്കും. നരേന്ദ്രമോദി രണ്ടാമതും ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനം. 

വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുമെന്ന് സ്റ്റേറ്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടാഗസ് വ്യക്തമാക്കി. ജപ്പാനിലെ ഒസാക്കയില്‍ വെച്ച് ജൂണ്‍ 28,29 തിയ്യതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് പിന്നാലെയാകും സന്ദര്‍ശനമെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യ അമേരിക്കയുടെ നല്ല സുഹൃത്താണെന്നും രാജ്യം മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം നേരത്തെ വാഷിങ്ടണില്‍ വ്യക്തമാക്കിയിരുന്നു.