കെന്റ്: എഞ്ചിന്‍ തകരാറിലായി എമര്‍ജന്‍സി ലാന്റിംഗിന് ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍നിന്ന് നാല് പേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. യൂറോപ്പിലെ കെന്റിലാണ് സംഭവം. പൈലറ്റും മൂന്ന് യാത്രികരുമാണ് ഉണ്ടായിരുന്നത്. 

നിലംപതിക്കുന്നതിനിടെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചില്ലെന്നതാണ് ഇവര്‍ക്ക് സഹായകമായതെന്ന് കെന്റ് പൊലീസ് പറഞ്ഞു. കെന്റിലെ ഒരു കൃഷിയിടത്തില്‍ ഹെലികോപ്റ്റര്‍കര്‍ തകര്‍ന്നുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഹെലികോപ്റ്റര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് മറ്റൊരു പൊലീസ ഓഫീസര്‍ പ്രതികരിച്ചത്. അഗ്നിശമന സേനയുടെ നിയന്ത്രണത്തിലാണെന്നും ഭയപ്പെടാനില്ലെന്നും കെന്റ് പൊലീസ് വ്യക്തമാക്കി. ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴാനുണ്ടായ കാരണതത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.