ബ്രസീലിലെ സാവപോള ഫാഷന്‍ വീക്കില്‍ പങ്കെടുക്കവേയാണ് സംഭവം. ക്യാറ്റ് വാക്കിനിടെ ടെയ്ല്‍സ് പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു
സാവ പോളോ: ഫാഷന്‍ ഷോയില്‍ ക്യാറ്റ് വാക്ക് നടത്തുന്നതിനിടെ മോഡല്‍ കുഴഞ്ഞു വീണ് മരിച്ചു. ടെയ്ല്‍സ് സോര്‍സ് എന്ന ബ്രസീലിയന്‍ മോഡലാണ് ക്യാമറയ്ക്കും കാണികള്‍ക്കും മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ബ്രസീലിലെ സാവപോളോ ഫാഷന്‍ വീക്കില്‍ പങ്കെടുക്കവേയാണ് സംഭവം.
ക്യാറ്റ് വാക്കിനിടെ ടെയ്ല്‍സ് പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ടെയ്ല്‍സ് സോര്‍സ് ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിന്‍റെയും കുഴഞ്ഞു വീഴുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
