ബ്രസീലിയ:  ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് ഉണ്ടാവേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 500 ബില്യൺ ഡോളറിന്റെ വ്യാപാര പദ്ധതികളാണ് ലക്ഷ്യമിടുന്നത്.അടുത്ത വർഷം റഷ്യയിൽ നടക്കുന്നബ്രിക്സ് ഉച്ചകോടിക്ക് മുൻപായി ഇതിനുള്ള നടപടികൾ ഉറപ്പു വരുത്തണം.

വികസന മേഖലയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കണം. സേവന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ രാജ്യങ്ങളുടെ ആഭ്യന്തര വളര്‍ച്ച നിരക്ക് ഇനിയും വര്‍ധിപ്പിക്കാമെന്നും മോദി നിര്‍ദ്ദേശിച്ചു. ബ്രികിസ് ഉച്ചകോടിയിലെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി കൂടുതല്‍ ഫലവത്തായ നടപടികള്‍ സ്വീകരിക്കണമെന്നുംമോദി പറഞ്ഞു. ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങി.