കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് മോദി ട്വീറ്റ് ചെയ്തു. 

''പ്രിയപ്പെട്ട ബോറിസ് ജോണ്‍സണ്‍, നിങ്ങളൊരു പോരാളിയാണ്. നിങ്ങള്‍ എത്രയും പെട്ടന്ന് ഇത് മറികടക്കും. ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും നല്ലതിന് വേണ്ടി ആശംസിക്കുകയും ചെയ്യുന്നു    '' - മോദി ട്വീറ്റ് ചെയ്തു. 

കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആഗോര്യപ്രവര്‍ത്തകരുടെ ഉപദേശത്തെ തുടര്‍ന്നാണ് ഐസൊലേഷനിലായതും പരിശോധന നടത്തിയതും. കൊവിഡ് 19 സ്ഥിരീകരിച്ചിട്ടും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അറിയിച്ചു. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.