മോസ്കോ: ഡിസംബറിലെ കുളിരും മഞ്ഞും ഇത്തവണ മോസ്കോയെ തണുപ്പിച്ചില്ല. 1886നു ശേഷമുള്ള ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിലൂടെയാണ് മോസ്കോ കടന്നു പോയത്. കനത്ത ചൂടില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിറംപകരാന്‍ മഞ്ഞ് ഇല്ലാത്തതിനാല്‍ കൃത്രിമ മഞ്ഞെത്തിച്ച് ആഘോഷങ്ങള്‍ മാറ്റുകൂട്ടാനുള്ള തയ്യാറെടുപ്പിലാണ് നഗരം.

കൃത്രിമ മഞ്ഞ് നിക്ഷേപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സാധാരണ ഡിസംബര്‍ മാസത്തില്‍ മോസ്കോയില്‍ മഞ്ഞുവീഴ്ച ഉണ്ടാകാറുള്ളതാണ്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ വേനല്‍ച്ചൂടില്‍ ഉരുകുകയാണ് നഗരം. 

Read More: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു, വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ!