Asianet News MalayalamAsianet News Malayalam

കനത്ത മഞ്ഞുവീഴ്ച; 320 വിമാനങ്ങൾ റദ്ദാക്കി, മ്യൂണിക് വിമാനത്താവളത്തിൻറെ പ്രവര്‍ത്തനം നിർത്തിവെച്ചു,

ശനിയാഴ്ചത്തേക്ക് ഷെഡ്യൂള്‍ ചെയ്ത 760 വിമാനങ്ങളില്‍ 320 വിമാനങ്ങള്‍ റദ്ദാക്കി. 

Munich Airport closed  due to heavy snowfall
Author
First Published Dec 2, 2023, 8:42 PM IST

ബര്‍ലിന്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജര്‍മ്മനിയിലെ മ്യൂണിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഞായറാഴ്ച രാവിലെ ആറു മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.

ശനിയാഴ്ചത്തേക്ക് ഷെഡ്യൂള്‍ ചെയ്ത 760 വിമാനങ്ങളില്‍ 320 വിമാനങ്ങള്‍ റദ്ദാക്കി. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശനിയാഴ്ച മെമ്മിംഗനിലെ അല്‍ഗൗ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്. തെക്കന്‍ ജര്‍മനിയില്‍ ട്രെയിൻ യാത്രക്കാർക്കും മഞ്ഞു വീഴ്ച്ച കടുത്ത വെല്ലുവിളിയായി. തിങ്കളാഴ്ച വരെ ട്രെയൻ ഗതാഗതം തടസപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് റെയില്‍വേ വക്താവ് അറിയിച്ചു.

Read Also - ലുങ്കിയും ബ്ലൗസും ധരിച്ച് ലണ്ടന്‍ തെരുവില്‍ മലയാളി പെണ്‍കുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

എട്ടോ അതിലധികോ കുഞ്ഞുങ്ങളെ പ്രസവിക്കൂ, വലിയ കുടുംബമുണ്ടാക്കൂ; സ്ത്രീകളോട് പുടിന്‍, വരുംവർഷങ്ങളിലെ ലക്ഷ്യമിത്

മോസ്കോ: എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് റഷ്യന്‍ സ്ത്രീകളോട് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. വലിയ കുടുംബങ്ങളുണ്ടാക്കുക എന്നതായിരിക്കണം ലക്ഷ്യം. മോസ്‌കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യയിലെ ജനസംഖ്യ വർധിപ്പിക്കുക എന്നത് വരും ദശകങ്ങളിൽ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് പുടിൻ വ്യക്തമാക്കി.

"നമ്മുടെ പല മുത്തശ്ശിമാർക്കും ഏഴോ എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നുവെന്ന് മറന്നുപോകരുതെന്ന് പുടിന്‍ പറഞ്ഞു. നമുക്ക് ഈ മഹത്തായ പാരമ്പര്യം സംരക്ഷിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യാം. വലിയ കുടുംബങ്ങൾ റഷ്യയിലെ എല്ലാവരുടെയും ജീവിത രീതിയായി മാറണം. കുടുംബം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, അത് ആത്മീയ പ്രതിഭാസവും ധാർമ്മികതയുടെ ഉറവിടവുമാണ്"- പുടിന്‍ വിശദീകരിച്ചു.

റഷ്യയിലെ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്കീസ് ​​കിറിൽ ആണ് സമ്മേളനം സംഘടിപ്പിച്ചത്. റഷ്യയിലെ നിരവധി പരമ്പരാഗത സംഘടനാ പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുത്തു. 1990 മുതൽ റഷ്യയുടെ ജനന നിരക്ക് കുറവാണ്. യുക്രെയിന്‍ യുദ്ധം തുടങ്ങിയ ശേഷം 300000ല്‍ അധികം റഷ്യക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുദ്ധത്തിലുണ്ടായ മരണം പുടിന്‍ യോഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല. അതേസമയം ദി ഇന്‍ഡിപെന്‍ഡന്‍റ്  പോലുള്ള മാധ്യമങ്ങള്‍, പുടിന്‍റെ ആഹ്വാനത്തിന് യുക്രെയിന്‍ യുദ്ധത്തിലെ ആള്‍നാശവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. എട്ട് ലക്ഷം മുതല്‍ 9 ലക്ഷം വരെ ആളുകള്‍ റഷ്യ വിട്ടെന്നാണ് സ്വതന്ത്ര റഷ്യൻ നയ ഗ്രൂപ്പായ റീ റഷ്യ  (Re:Russia) യുടെ റിപ്പോര്‍ട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios