20000ലേറെ മനുഷ്യർ അപ്രത്യക്ഷമായ അലാസ്ക ട്രയാംഗിൾ, ഇന്നും ദുരൂഹമായി തുടരുന്ന സംഭവങ്ങൾ; കാരണമറിയാതെ ശാസ്ത്രലോകം
തിരോധാനങ്ങളെക്കുറിച്ച് പലരും പല വിശദീകരണങ്ങളും നൽകിയിട്ടുണ്ടെങ്കിലും അലാസ്ക ട്രയാംഗിളിൽ അസാധാരണമായ കാന്തിക പ്രവർത്തനം ഉണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ദുരൂഹമായ അറ്റ്ലാൻ്റിക് സമുദ്രത്തിലെ ബർമുഡ ട്രയാംഗിളിനെക്കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാകും. എന്നാൽ, അതുപോലെ കുപ്രസിദ്ധിയാർജ്ജിച്ച മറ്റൊരു പ്രദേശമാണ് അമേരിക്കയിലെ അലാസ്ക ട്രയാംഗിൾ. ആങ്കറേജിൻ്റെയും ജുനൗവിൻ്റെയും മൂന്ന് പോയിൻ്റുകൾക്കും വടക്കൻ തീരദേശ നഗരമായ ഉത്കിയാഗ്വിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അലാസ്ക ട്രയാംഗിൾ. ഇവിടെ ഇതുവരെ 20,000-ത്തിലധികം ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ, തിരോധാനത്തിന്റെ കാരണം ഇന്നും നിഗൂഢമായി തുടരുന്നു.
ഐഎഫ്എൽ സയൻസ് പറയുന്നതനുസരിച്ച്, 1972 ഒക്ടോബറിൽ യുഎസ് രാഷ്ട്രീയത്തിലെ പ്രബലരായ തോമസ് ഹെയ്ൽ ബോഗ്സ് സീനിയറും അലാസ്കയിലെ കോൺഗ്രസ് അംഗം നിക്ക് ബെഗിച്ചും സഹായി റസ്സൽ ബ്രൗൺ, പൈലറ്റ് ഡോൺ ജോൺസ് എന്നിവരോടൊപ്പം ആങ്കറേജിൽ നിന്ന് ജുനോവിലേക്ക് ലഘുവിമാനത്തിൽ പറക്കുന്നതിനിടെ അപ്രത്യക്ഷരായി. കാണാതായ നാലുപേരെ കണ്ടെത്താൻ വൻ തിരച്ചിൽ ആരംഭിച്ചെങ്കിലും മൃതദേഹങ്ങളോ വിമാനമോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സംഭവമാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് ഈ സംഭവം കാരണമായി.
ജോൺ എഫ്. കെന്നഡിയുടെ കൊലപാതകം അന്വേഷിക്കാൻ രൂപീകരിച്ച ഔദ്യോഗിക കമ്മീഷലെ അംഗമായിരുന്നു ബോഗ്സ് വാറൻ. അതുകൊണ്ട് തന്നെ നിരവധി കഥകൾ അക്കാലത്ത് പുറത്തിറങ്ങി. 1970-കളുടെ മധ്യത്തിൽ ഗാരി ഫ്രാങ്ക് സതേർഡൻ എന്ന 25കാരൻ അലാസ്കൻ മരുഭൂമിയിലേക്ക് വേട്ടയാടാൻ പോയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ല. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 1997-ൽ, വടക്കുകിഴക്കൻ അലാസ്കയിലെ പോർക്കുപൈൻ നദിക്കരയിൽ ഒരു മനുഷ്യ തലയോട്ടി കണ്ടെത്തി. പിന്നീട് 2022-ൽ ഡിഎൻഎ ലഭിച്ചു. ഈ തലയോട്ടി മിസ്റ്റർ സോതർഡൻ്റെതാണെന്ന് നിഗമനത്തിലെത്തി. ഈ സംഭവവും അമേരിക്കയിൽ ചർച്ചയായി.
തിരോധാനങ്ങളെക്കുറിച്ച് പലരും പല വിശദീകരണങ്ങളും നൽകിയിട്ടുണ്ടെങ്കിലും അലാസ്ക ട്രയാംഗിളിൽ അസാധാരണമായ കാന്തിക പ്രവർത്തനം ഉണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ചിലരാകട്ടെ അന്യഗ്രഹ ജീവികൾ ഈ പ്രദേശം സന്ദർശിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. എന്നാൽ, മരുഭൂമിയും അപകടങ്ങളും നിറഞ്ഞ വിശാലമായ ഭൂമിയാണ് അലാസ്കയെന്നും പലരും അപകടത്തിൽപ്പെടുകയായി കാണതാകുകയായിരുന്നുവെന്നുമാണ് ശാസ്ത്രീയ നിരീക്ഷണം. ആരുമെത്താത്ത മരുപ്രദേശം, കരിഞ്ഞ പർവതനിരകൾ, ഭയാനകമായ തണുത്ത കാലാവസ്ഥ, ധാരാളം കരടികൾ വസിക്കുന്ന പ്രദേശവുമാണ് അലാസ്ക ട്രയാംഗിളെന്ന് IFLScience പറയുന്നു.