മുഹമ്മദ് ഇമ്രാൻ ചിശ്തി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. 

ലാഹോര്‍: പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതി പിടിയിൽ. മുഹമ്മദ് ഇമ്രാൻ ചിശ്തി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ലാഹോറിലെ നങ്കന സാഹിബ് ഗുരുദ്വാരയിൽ ആക്രമണമുണ്ടായത്. 

സിഖ് വിരുദ്ധ മുദ്രാവാക്യവുമായി വലിയൊരു സംഘം ഗുരുദ്വാരക്ക് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. വിവിധ രാഷ്ട്രീയ നേതാക്കളും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഗുരുദ്വാരക്ക് നേരെ അക്രമണമുണ്ടായിട്ടില്ലെന്നും പ്രാദേശികമായ വഴക്കിനെ തെറ്റായി ചിത്രീകരിച്ചെന്നുമായിരുന്നു പാകിസ്ഥാന്റെ നിലപാട്. മൂസ്ലീം വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയതെന്നും സിഖുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് പാകിസ്ഥാന്‍ വിശദീകരിച്ചു.

Read More: വിവാഹ ഷോപ്പിങ്ങിനെത്തിയ സിഖ് യുവാവ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു; മരിച്ചത് മാധ്യമ പ്രവര്‍ത്തകന്‍റെ സഹോദരന്‍

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഗുരുദ്വാരക്ക് നേരെ ആക്രമണമുണ്ടായത്. നിരവധി വിശ്വാസികള്‍ ഗുരുദ്വാരക്ക് അകത്ത് ഉണ്ടായിരുന്ന സമയത്താണ് നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. സിഖ് വിരുദ്ധ മുദ്രാവാക്യവുമായി വലിയൊരു സംഘം ഗുരുദ്വാരക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു. 

Read More: 'ഏറ്റുമുട്ടിയത് മുസ്ലീം വിഭാഗങ്ങള്‍,സിഖുകാര്‍ ആക്രമിക്കപ്പെട്ടിട്ടില്ല'; വിശദീകരണവുമായി പാകിസ്ഥാന്‍