രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാ​ഗമായുള്ള തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മെക്കാനിക്കൽ ഫോർമാനായ സഞ്ജയ് ഷാ, മെക്കാനിക്കൽ സൂപ്പർവൈസർ കബിർ മഹർജാൻ എന്നിവരെയാണ് രക്ഷിച്ചതെന്ന് നേപ്പാളിലെ സ്വതന്ത്ര പാർട്ടി നേതാവ് ശ്രീറാം ന്യുപണും രക്ഷാദൗത്യത്തിൽ പങ്കാളിയായ എൻജിനീയറും സ്ഥിരീകരിച്ചു.

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ദുരന്തം സംഭവിച്ച് ഒൻപതുദിവസത്തിന് ശേഷമാണ് രണ്ടുപേരെ തുരങ്കത്തിനുള്ളിൽനിന്ന് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാ​ഗമായുള്ള തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മെക്കാനിക്കൽ ഫോർമാനായ സഞ്ജയ് ഷാ, മെക്കാനിക്കൽ സൂപ്പർവൈസർ കബിർ മഹർജാൻ എന്നിവരെയാണ് രക്ഷിച്ചതെന്ന് നേപ്പാളിലെ സ്വതന്ത്ര പാർട്ടി നേതാവ് ശ്രീറാം ന്യുപണും രക്ഷാദൗത്യത്തിൽ പങ്കാളിയായ എൻജിനീയറും സ്ഥിരീകരിച്ചു. സഞ്ജയ് ഷായെയാണ് ആദ്യം തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ചത്. പിന്നാലെയാണ് കബിർ മഹർജാനെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തുരങ്കത്തിനുള്ളിൽനിന്ന് കൂടുതൽപേരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും ഇത് പോസിറ്റീവായ അടയാളമാണെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നേപ്പാൾ സൈന്യവും പൊലീസും വിദ​ഗ്ധ സംഘങ്ങളും ഉൾപ്പെടെയാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.

Scroll to load tweet…

ഓ​ഗസ്റ്റ് 26-നുണ്ടായ മിന്നൽപ്രളയത്തിൽ ഏകദേശം 40-ഓളം തൊഴിലാളികളെയാണ് ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കാണാതായത്. രാജ്യത്തെ ആറ് ജലവൈദ്യുത പദ്ധതികളെ തകർത്തെറിഞ്ഞ പ്രളയത്തിൽ ഏകദേശം 900-ഓളം തൊഴിലാളികളെ കാണാതായിരുന്നു. നേപ്പാളിലെ മിന്നൽപ്രളയത്തിൽ ഇതുവരെ 1259 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 5000-ഓളം പേർ ഇപ്പോഴും കാണാമറയത്താണ്. ദുരന്തമേഖലകളിൽ പത്താംദിവസവും രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.

Scroll to load tweet…