Asianet News MalayalamAsianet News Malayalam

നെതന്യാഹു പുറത്തേക്ക്? പരാജയം സമ്മതിച്ചതായി സൂചന, ഇസ്രായേലിനെ നയിക്കാൻ ഇനി നാഫ്റ്റലി ബെനറ്റ്

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ബെഞ്ചമിൻ നെതന്യാഹു പരാജയം സമ്മതിച്ചുവെന്നാണ് സൂചന. സമൂഹ മാധ്യമങ്ങളായ  ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം ജനങ്ങൾക്ക് നന്ദിയറിയിച്ചു

new government in israel end of netanyahu era
Author
DELHI, First Published Jun 13, 2021, 8:01 PM IST

ടെൽ അവീവ്: 12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു. ഇസ്രായേലിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്കെന്ന് സൂചന. തീവ്രദേശീയവാദിയായ നഫ്റ്റലി ബെന്നെറ്റ് വിശ്വാസവോട്ട് നേടുമെന്ന് ഏതാണ്ട് ഉറപ്പായി. മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യായിർ ലാപ്പിഡും നഫ്റ്റലി ബെന്നെറ്റും തമ്മിലുള്ള കരാർ പ്രകാരം അധികാത്തിലേറിയാൽ ആദ്യ ഊഴം ബെനറ്റിനായിരിക്കും. 2023 സെപ്റ്റംബർ വരെയാകും ബെന്നറ്റിന്റെ കാലവധി. അത് കഴിഞ്ഞ് ലാപ്പിഡ് ഭരിക്കും. 

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ബെഞ്ചമിൻ നെതന്യാഹു പരാജയം സമ്മതിച്ചുവെന്നാണ് സൂചന. സമൂഹ മാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം ജനങ്ങൾക്ക് നന്ദിയറിയിച്ചു. പരാജയം സമ്മതിച്ചതായാണ് ഇതിനെ നിരീക്ഷകൾ വിലയിരുത്തുന്നത്. അധികാരഭ്രഷ്ടനാകുന്നതോടെ അഴിമതി ആരോപണങ്ങളിലടക്കം നിയമനടപടികൾ നെതന്യാഹു നേരിടേണ്ടി വരും. 

Follow Us:
Download App:
  • android
  • ios