Asianet News MalayalamAsianet News Malayalam

ഈ 10 പേരെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കുക, ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ; ഇന്ത്യൻ എംബസി ആക്രമണ കേസ് പ്രതികൾ

വിവരമറിയിക്കുന്നവരുടെ ഐഡന്‍റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് എൻ ഐ എ ഉറപ്പ് പറഞ്ഞിട്ടുണ്ട്

NIA Latest news NIA Seeks Info on wanted accused in Sanfrancisco Indian Embassy attack case details asd
Author
First Published Sep 21, 2023, 4:43 PM IST

ദില്ലി: 10 പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന അഭ്യർത്ഥനയുമായി ദേശീയ അന്വേഷണ ഏജൻസി. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങളാണ് എൻ ഐ എ പുറത്തുവിട്ടത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് സാൻഫാൻസിസ്കോയിലെ ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ഖലിസ്ഥാൻ വാദികളാണ് ആക്രമണം നടത്തിയത്. ഈ ആക്രമണത്തിന് നേതൃത്വം നൽകിയ പത്ത് പേരുടെ ചിത്രങ്ങളാണ് എൻ ഐ എ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്നാണ് എൻ ഐ എയുടെ അഭ്യർത്ഥന. വിവരമറിയിക്കുന്നവരുടെ ഐഡന്‍റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് എൻ ഐ എ ഉറപ്പ് പറഞ്ഞിട്ടുണ്ട്. ഈ 10 പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനായി എൻ ഐ എയുടെ ടെലിഫോൺ നമ്പറുകളും ഇ മെയിൽ ഐ ഡികളും അറിയിപ്പിനൊപ്പം നൽകിയിട്ടുണ്ട്.

വന്ദേഭാരത് എക്സ്പ്രസിന് കേരളത്തിലെ ഡിമാൻഡ് കണ്ടാൽ കണ്ണുതള്ളിപ്പോകും! 100 ശതമാനവുമല്ല, സീറ്റിംഗിൽ 170 ശതമാനം

1 എൻ ഐ എ ഹെഡ്ക്വാർട്ടേഴ്സ് ദില്ലി 
കൺട്രോൾ റൂം - ടെലിഫോൺ നമ്പർ : 011-24368800
വാട്സാപ്പ് / ടെലിഗ്രാം : +91-8585931100
ഇ മെയിൽ ഐ ഡി : do.nia@gov.in
2 എൻ ഐ എ ബ്രാഞ്ച് ഓഫീസ് ചണ്ഡീഗഡ്
ടെലിഫോൺ നമ്പർ : 0172-2682900, 2682901
വാട്ട്‌സ്ആപ്പ് / ടെലിഗ്രാം നമ്പർ : 7743002947
ഇ മെയിൽ ഐ ഡി : info-chd.nia@gov.in

2023 മാർച്ചിലാണ് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ഖാലിസ്ഥാൻ വാദികളായ പ്രതികൾ എംബസിയിലേക്ക് അതിക്രമിച്ച് കയറി തീ വയ്ക്കുകയായിരുന്നു. കേസ് അന്വേഷണത്തിനായി എൻ ഐ എയുടെ ഒരു സംഘം ഓഗസ്റ്റ് മാസത്തിൽ സാൻഫ്രാൻസിസ്കോയിലെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios