Asianet News MalayalamAsianet News Malayalam

നൈ​ജീ​രി​യ​യി​ൽ ചാവേറുകള്‍ പൊട്ടിത്തെറിച്ചു; 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആത്മഹത്യ ബോംബ് ആക്രമണമാണ് സാധാരണക്കാര്‍ക്കെതിരെ നടന്നത് എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്. ആക്രമണം നടത്തിയ ചാവേര്‍ സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്

Nigeria suicide bombings kill 30 in triple blast targeting football fans
Author
Nigeria, First Published Jun 17, 2019, 3:57 PM IST

അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ചാവേര്‍ ബോംബ് സ്ഫോടനം 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 40 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നു സ്ഫോ​ട​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.  ബോ​ർ​ണോ സം​സ്ഥാ​ന​ത്തെ കൊ​ണ്ടും​ഗ​യി​ലാണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബോ​ക്കോ ഹ​റാം ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഞായറാഴ്ച രാത്രി പ്രദേശിക സമയം രാത്രി 8.30ന് ടി​വി​യി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണു​ക​യാ​യി​രു​ന്ന​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

ആത്മഹത്യ ബോംബ് ആക്രമണമാണ് സാധാരണക്കാര്‍ക്കെതിരെ നടന്നത് എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്. ആക്രമണം നടത്തിയ ചാവേര്‍ സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. നേരത്തെയും ഇപ്പോള്‍ സ്ഫോടന പരമ്പര നടന്ന പ്രദേശത്ത് ബോ​ക്കോ ഹ​റാം സ്ഫോടനം നടത്തിയിട്ടുണ്ട്.

ചാവേറായി എത്തിയ രണ്ട് സ്ത്രീകളും ഒരു പുരുഷനും മനുഷ്യ ബോംബായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. ഒരു സ്ത്രീ ചാവേര്‍ ബോംബ് സ്ഫോടനത്തിന്‍റെ ഡിക്റ്റെക്റ്റര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

Follow Us:
Download App:
  • android
  • ios