Asianet News MalayalamAsianet News Malayalam

'ഒരു ശക്തിക്കും തന്നെ തകർക്കാൻ കഴിയില്ല'; ജേക്കബ് ബ്ലേക്കുമായി സംസാരിച്ചതായി ജോ ബൈഡൻ

അമേരിക്കയിലെ വിസ്കൻസിണിൽ  പൊലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കറുത്ത വർഗക്കാരൻ ജേക്കബ് ബ്ലേക്കുമായി ജോ ബൈഡൻ ടെലിഫോണിൽ സംസാരിച്ചു.

No force can destroy Joe Biden says he talked to Jacob Blake
Author
America, First Published Sep 4, 2020, 2:19 PM IST

വാഷിങ്ടൺ: അമേരിക്കയിലെ വിസ്കൻസിണിൽ  പൊലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കറുത്ത വർഗക്കാരൻ ജേക്കബ് ബ്ലേക്കുമായി ജോ ബൈഡൻ ടെലിഫോണിൽ സംസാരിച്ചു. ഒരു ശക്തിക്കും തന്നെ തകർക്കാൻ കഴിയില്ലെന്ന് ജേക്കബ് ബ്ലേക്ക് പറഞ്ഞതായി ജോ ബൈഡൻ പറഞ്ഞു. കഴിഞ്ഞ ദിവസം വിസ്‌കൻസണിൽ എത്തിയിരുന്നെങ്കിലും ജേക്കബ് ബ്ലേക്കിൻറെ കുടുംബത്തെ കണ്ടിരുന്നില്ല.

കഴിഞ്ഞ ആഴ്ചയാണ് അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും കറുത്തവര്‍ഗ്ഗക്കാരനെതിരെ പൊ​ലീ​സി​ന്‍റെ അതിക്രമം നടന്നത്. ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നു നേ​രെ മ​ക്ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് എ​ട്ടു ത​വ​ണ പൊ​ലീ​സ് വെ​ടി​യു​തി​ർ​ത്തു. ജേ​ക്ക​ബ് ബ്ലേ​ക്ക് (29) എ​ന്ന യു​വാ​വാ​ണ് വി​സ്കൊ​ണ്‍​സി​നി​ലെ കെ​നോ​ഷ​യി​ൽ പൊ​ലീ​സി​ന്‍റെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്. 

അ​ര​യ്ക്കു​കീ​ഴെ ത​ള​ർ​ന്ന ബ്ലേ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മെ​യ് 25ന് ​ക​റു​ത്തവ​ർ​ഗ​ക്കാ​ര​നാ​യ ജോ​ർ​ജ് ഫ്ളോ​യി​ഡി​നെ ക​ഴു​ത്തി​ൽ കാ​ൽ​മു​ട്ടു​കൊ​ണ്ട് അ​മ​ർ​ത്തി പൊ​ലീ​സ് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​ഷേ​ധം കെ​ട്ട​ട​ങ്ങും മു​ന്പേ​യാ​ണ് ബ്ലേ​ക്കി​നെ​തി​രാ​യ ആ​ക്ര​മ​ണവും നനടന്നത്. 

ഇ​തോ​ടെ അ​മേ​രി​ക്ക​ൻ തെ​രു​വു​ക​ൾ വീ​ണ്ടും ബ്ലാ​ക്ക്സ് ലൈ​വ്സ് മാ​റ്റ​ർ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്. വി​സ്കൊ​ണ്‍​സി​നി​ലെ കെ​നോ​ഷ പ്ര​ദേ​ശ​ത്ത് ര​ണ്ട് സ്ത്രീ​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ബ്ലേ​ക്ക് ഇ​ട​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ ആ​രോ വി​ളി​ച്ച​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി. ഇ​വ​രാ​ക​ട്ടെ ബ്ലേ​ക്കി​നോ​ടു കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

എ​ന്നാ​ൽ, ബ്ലേ​ക്ക് ത​ന്‍റെ കാ​റി​ലേ​ക്ക് ക​യ​റാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ പൊ​ലീ​സ് പു​റ​കി​ൽ​നി​ന്നും വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ ഗ്രാ​ഫി​ക് ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​നു ചു​റ്റു​മാ​യി മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ക്കു​ന്ന​തും ബ്ലേ​ക്കി​നു​നേ​രെ ആ​യു​ധം ചൂ​ണ്ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ബ്ലേ​ക്കി​ന്‍റെ മൂ​ന്ന് മ​ക്ക​ളും കാ​റി​ൽ ഇ​രി​ക്കുമ്പോ​ഴാ​യി​രു​ന്നു പൊ​ലീ​സി​ന്‍റെ വെ​ടി​വെ​പ്പെ​ന്ന് ബ്ലേക്കി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി.അതേസമയം കെ​നോ​ഷ​യി​ലെ തെ​രു​വു​ക​ൾ ക​ലാ​പ​സ​മാ​ന​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തേ​ത്തു​ട​ർ​ന്ന് വി​സ്കൺ​സിണിൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios