ട്രംപിന്‍റെ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്
ന്യൂയോർക്ക്: ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ഇനിയാർക്കും ഇളവുണ്ടികില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്ന് 25 ശതമാനം തീരുവ ഈടാക്കുമെന്ന് കഴിഞ്ഞ മാസം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഒരു മാസത്തേക്ക് തീരുവ നടപടികൾ ട്രംപ് മരവിപ്പിച്ചിരുന്നു. മരവിപ്പിക്കൽ കാലാവധി കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇളവില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇതിനൊപ്പം തന്നെ ചൈനക്കെതിരെ 10 ശതമാനം അധിക തീരുവയും ഇന്ന് മുതൽ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്‍റെ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.
അതിനിടെ പുറത്തുവന്ന വാർത്ത ട്രംപിന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കാന്‍ യു എസിലെ സമ്പന്നര്‍ മടിക്കുമ്പോള്‍ രണ്ടും ശതകോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് കല്‍പിച്ച് രംഗത്തെത്തി എന്നതാണ്. ഡോണള്‍ഡ് ട്രംപ് പുതുതായി ഏര്‍പ്പെടുത്തിയ താരിഫുകളെ ശക്തമായി ബഫറ്റ് വിമർശിച്ചു. യുദ്ധ സമാനമായ നടപടിയാണ് ട്രംപിന്‍റേതെന്ന് സി ബി എസിന് നല്‍കിയ അഭിമുഖത്തില്‍ ബഫറ്റ് പറഞ്ഞു. താരിഫുകള്‍ ഉപഭോക്താക്കള്‍ വഹിക്കേണ്ട സാധനങ്ങളുടെ നികുതിയായി അവസാനിക്കുന്നുവെന്ന് ബഫറ്റ് ചൂണ്ടിക്കാട്ടി. ട്രംപ് പുതിയ താരിഫ് പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബഫറ്റിന്‍റെ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമാണ്. ട്രംപിന്‍റെ തീരുമാനം കാരണം യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ മുതല്‍ ഇലക്ട്രോണിക്സ് വരെയുള്ള എല്ലാത്തിനും ഇതോടെ വില കൂടുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. അതേ സമയം യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് ബഫറ്റിന്‍റെ വിമര്‍ശനത്തെ തള്ളിക്കളഞ്ഞു. ബഫറ്റിന്‍റെ വിമര്‍ശനങ്ങൾ 'വിഡ്ഢിത്തം' എന്നാണ് സി എന്‍ എന്‍ അഭിമുഖത്തില്‍ വാണിജ്യ സെക്രട്ടറി പറഞ്ഞത്.
