'ചെയ്തത് ​ഗുരുതര കുറ്റം, ഒരാഴ്ച ഓംലെറ്റ് കഴിയ്ക്കില്ല'; പത്ര വാർത്തക്ക് പിന്നാലെ മസ്കിന്റെ കുറ്റസമ്മതം

സ്പെയ്സ് എക്സിന്റെ റോക്കറ്റ് വിക്ഷേപണ സമയത്ത് ഒമ്പത് ഒമ്പത് പക്ഷിക്കൂടുകളും 22 മുട്ടകളും നശിപ്പിക്കപ്പെട്ട വാർത്ത വളരെ പ്രധാന്യത്തോടെ ഒന്നാം പേജിലാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്.

No Omelette For A Week, Says Elon Musk

ന്യൂയോർക്ക്: ഒരാഴ്ചത്തേക്ക് ഓംലെറ്റ് ഉപേക്ഷിക്കുകയാണെന്ന് സ്പെയ്സ് എക്സ് ഉടമ ഇലോൺ മസ്ക്. സ്‌പേസ് എക്‌സിന്റെ റോക്കറ്റ് വിക്ഷേപണത്തിൻ്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് യുഎസ് പത്രത്തിൻ്റെ ലേഖനത്തിന് മറുപടിയായാണ് ഓംലെറ്റ് ഉപേക്ഷിക്കുകയാണെന്ന് മസ്ക് അറിയിച്ചത്. സ്പെയ്സ് എക്സിന്റെ റോക്കറ്റ് വിക്ഷേപണ സമയത്ത് ഒമ്പത് ഒമ്പത് പക്ഷിക്കൂടുകളും 22 മുട്ടകളും നശിപ്പിക്കപ്പെട്ട വാർത്ത വളരെ പ്രധാന്യത്തോടെ ഒന്നാം പേജിലാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്.

 

 

എക്സിൽ ഒരു യൂസർ ഈ വിവരം പങ്കുവെച്ചപ്പോഴാണ് താൻ ചെയ്ത കുറ്റത്തിന്റെ തീവ്രത മനസ്സിലായെന്നും ഒരാഴ്ച്ചത്തേക്ക് ഓംലറ്റ് കഴിക്കില്ലെന്നും മസ്ക് അറിയിച്ചത്. 68 ഫാൽക്കൺ 9 ദൗത്യങ്ങളും ഒരു ഫാൽക്കൺ ഹെവി ദൗത്യവും രണ്ട് സ്റ്റാർഷിപ്പ് ദൗത്യങ്ങളും അടങ്ങുന്ന 71 റോക്കറ്റ് വിക്ഷേപണങ്ങളാണ് സ്‌പേസ് എക്‌സ് ഈ വർഷം നടത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios