Asianet News MalayalamAsianet News Malayalam

അധികാരത്തിലെത്തിയാല്‍ ആദ്യം ദിവസം തന്നെ ട്രംപിന്‍റെ മുസ്ലിം വിലക്ക് റദ്ദാക്കും: ജോ ബൈഡന്‍

വിശ്വസിക്കുന്ന മതത്തിന്‍റെ പേരിലും പിന്തുടരുന്ന ആചാരങ്ങളുടെ പേരിലും മാറ്റി നിര്‍ത്തപ്പെടുന്ന ശരിയെല്ലെന്നും. അധികാരത്തിലെത്തിയാല്‍ ആദ്യ ദിവസം തന്നെ വിവാദ ഉത്തരവിനെതിരെ ഒപ്പിട്ട് ബില്‍ നിയമം ആക്കുമെന്നാണ് ബൈഡന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്

no one should be discriminated based on the faith they practice says Joe Biden
Author
Washington D.C., First Published Jul 24, 2020, 2:16 PM IST

വാഷിംഗ്ടണ്‍ : അധികാരത്തിലെത്തിയാല്‍ ആദ്യം ദിവസം തന്നെ ഡൊണാള്‍ഡ് ട്രംപിന്‍റെ  വിവാദ ഉത്തരവായ മുസ്ലിം വിലക്ക് റദ്ദാക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിനെതിരെയാണ് ബൈഡന്‍റെ നീക്കം. അമേരിക്കയിലെ സ്‌കൂളുകളില്‍ ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ബൈഡന്‍ ഇതിന് മുന്‍പും ട്രംപിന്‍റം മുസ്ലിം വിരുദ്ധ നിലപാടിനെതിരെ പ്രതികരിച്ചിരുന്നു. 

വിശ്വസിക്കുന്ന മതത്തിന്‍റെ പേരിലും പിന്തുടരുന്ന ആചാരങ്ങളുടെ പേരിലും മാറ്റി നിര്‍ത്തപ്പെടുന്ന ശരിയെല്ലെന്നും. അധികാരത്തിലെത്തിയാല്‍ ആദ്യ ദിവസം തന്നെ വിവാദ ഉത്തരവിനെതിരെ ഒപ്പിട്ട് ബില്‍ നിയമം ആക്കുമെന്നാണ് ബൈഡന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ മുസ്ലിം വിഭാഗത്തിലുള്ള അമേരിക്കക്കാരുടെ വോട്ട് തനിക്ക് നല്‍കണമെന്നാണ് ബൈഡന്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ വോട്ട് താന്‍ ആവശ്യപ്പെടുന്നതിന് കാരണം ട്രംപിന് പ്രസിഡന്‍റായി തുടരാന്‍ യോഗ്യതയില്ലാത്തതിനാലുമാണെന്നും ബൈഡന്‍ പറഞ്ഞതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 

 

നിങ്ങളുടെ വോട്ട് ഒരു രാജ്യത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കുന്നതാണ്. നിങ്ങളുമായി പങ്കാളികളായി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. 'ഇന്ന്, സഭ നോണ്‍ ബാന്‍ ആക്ട് പാസാക്കി, കാരണം അവര്‍ പിന്തുടരുന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ആരും വേര്‍തിരിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യരുത്. പ്രസിഡന്റ് ട്രംപിന്റെ മുസ്‌ലിം നിരോധനം ഞാന്‍ ആദ്യ ദിവസം അവസാനിപ്പിച്ച് ഈ ബില്ലില്‍ ഒപ്പിട്ട് നിയമമാക്കും'  എന്നാണ് ബൈഡന്‍റെ ട്വീറ്റ്.
 

Follow Us:
Download App:
  • android
  • ios