Asianet News MalayalamAsianet News Malayalam

മ​ധ്യ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ പരീക്ഷിച്ച് ഉത്തരകൊറിയ; വീണ്ടും സംഘര്‍ഷാവസ്ഥ

അ​മേ​രി​ക്ക​യു​മാ​യി സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ മി​സൈ​ലു​ക​ളു​ടെ​യും അ​നു​ബ​ന്ധ ആ​യു​ധ​ങ്ങ​ളു​ടെ​യും പ​രീ​ക്ഷ​ണം തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​നി​ച്ച യു​എ​സ്, ഉ​ത്ത​ര​കൊ​റി​യ സൈ​നി​ക അ​ഭ്യാ​സ​ത്തി​നു​ശേ​ഷം കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ വീ​ണ്ടും സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്.

North Korea Kim Jong-un oversaw test of super large multiple rocket launcher
Author
North Korea, First Published Aug 25, 2019, 11:41 AM IST

പ്യോം​ഗ്യാം​ഗ് : ര​ണ്ടു മ​ധ്യ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ വിക്ഷേപിക്കാവുന്ന ലോഞ്ചറുകള്‍ കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു​നി​ന്ന് പ​രീ​ക്ഷി​ച്ചതായി ഉത്തരകൊറിയ. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ഉ​ത്ത​ര കൊ​റി​യ ത​ന്നെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഒ​രു​മാ​സ​ത്തി​നി​ടെ ഏ​ഴാ​മ​ത്തെ മി​സൈ​ൽ പ​രീ​ക്ഷ​ണ​മാ​ണി​ത്. പു​തി​യ സൂ​പ്പ​ർ​ലാ​ർ​ജ് മ​ൾ​ട്ടി​പ്പി​ൾ റോ​ക്ക​റ്റ് ലോ​ഞ്ച​റി​ന്‍റെ വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണം, ഉ​ത്ത​ര​കൊ​റി​യ​ൻ ശാ​സ്ത്ര​ജ്ഞ​ർ ഒ​രു​ക്കി​യ അ​ദ്ഭു​ത​മാ​ണെ​ന്ന് പ്യോം​ഗ്യാം​ഗ് പ​റ​ഞ്ഞു. 

അ​മേ​രി​ക്ക​യു​മാ​യി സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ മി​സൈ​ലു​ക​ളു​ടെ​യും അ​നു​ബ​ന്ധ ആ​യു​ധ​ങ്ങ​ളു​ടെ​യും പ​രീ​ക്ഷ​ണം തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​നി​ച്ച യു​എ​സ്, ഉ​ത്ത​ര​കൊ​റി​യ സൈ​നി​ക അ​ഭ്യാ​സ​ത്തി​നു​ശേ​ഷം കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ വീ​ണ്ടും സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. യു​എ​സും ഉ​ത്ത​ര​കൊ​റി​യ​യും വൈ​കാ​തെ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

 ഉ​ത്ത​ര​കൊ​റി​യ​യി​ലെ യു​എ​സ് പ്ര​തി​നി​ധി സ്റ്റീ​ഫ​ൻ ബീ​ഗ​ണു​മാ​യി സി​യൂ​ളി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ദ​ക്ഷി​ണ​കൊ​റി​യ​ൻ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​മേ​ധാ​വി കിം ​ഹ്യൂ​ൻ ചോ​ങ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വി​യ​റ്റ്നാ​മി​ൽ ന​ട​ന്ന ട്രം​പ്-​കിം ഉ​ച്ച​കോ​ടി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ണ​വ ച​ർ​ച്ച​ക​ൾ സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, വാ​ഷിം​ഗ്ട​ണും സി​യൂ​ളും ചേ​ർ​ന്നു സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്യോം​ഗ്യാം​ഗ് നി​ര​വ​ധി മി​സൈ​ലു​ക​ൾ പ​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു.

Follow Us:
Download App:
  • android
  • ios