Asianet News MalayalamAsianet News Malayalam

വിവാദങ്ങൾക്കൊടുവിൽ നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

മരണശേഷം ഉയിര്‍ത്തെഴുന്നേറ്റു വന്നുവെന്ന് സ്വയം അവകാശപ്പെടുന്നയാളാണ് ഡ്യൂറെക് വെറെറ്റ്.  

norway  Princess Martha Louise and Shaman Durek getting married
Author
First Published Aug 31, 2024, 1:11 PM IST | Last Updated Aug 31, 2024, 1:11 PM IST

ഓസ്ലോ: നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസും ഹോളിവുഡിന്‍റെ ആത്മീയ ഗുരുവായി പേരെടുത്ത സ്വയം പ്രഖ്യാപിത ഷാമന്‍ ഡ്യൂറക് വെറെറ്റും വിവാഹിതരാകുന്നു. നോര്‍വേയിലെ ഹാരള്‍ഡ് അഞ്ചാമന്‍ രാജാവിന്‍റെ മൂത്തമകളാണ് മാര്‍ത്ത ലൂയിസ്. 

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. മൂന്ന് ദിവസം നീളുന്ന ആഘോഷ പരിപാടികളോടെയാണ് രാജകീയ വിവാഹം നടത്തുന്നത്. യുനെസ്കോയുടെ ലോക പൈതൃക ഇടമായ ഗീറഞ്ചിലെ സ്വകാര്യ ചടങ്ങിലാണ് ഇവര്‍ വിവാഹിതരാകുന്നത്.  മരണശേഷം ഉയിര്‍ത്തെഴുന്നേറ്റു വന്നുവെന്ന് സ്വയം അവകാശപ്പെടുന്നയാളാണ് ഡ്യൂറെക് വെറെറ്റ്.  

Read Also -  സൗദി അറേബ്യയിൽ നഴ്സുമാര്‍ക്ക് അവസരങ്ങൾ; നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കുതിരയോട്ട മത്സരങ്ങളിൽ കിരീടം ചൂടി മികച്ചൊരു കരിയർ കെട്ടിപ്പടുത്തിയ വ്യക്തിയാണ് 52കാരിയായ മാര്‍ത്ത രാജകുമാരി. പിന്നീട് ആത്മീയവഴിയിലേക്ക് തിരിഞ്ഞു. 2020ല്‍ വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ 28-ാം വയസ്സില്‍ മരിച്ചെന്നും പിന്നീട് പുനര്‍ജനിച്ചതാണെന്ന് അവകാശപ്പെട്ടാണ് ഡ്യൂറെക് രംഗത്തെത്തിയത്. 2022ൽ ആയിരുന്നു വിവാഹനിശ്ചയം.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios