നേയുമായി ഇടപെടാന്‍ അനുമതിയുള്ള തടവുകാരില്‍ ഒരാളാണ് ഇയാളെ ആക്രമിച്ചത്. മുഖത്തും കഴുത്തിലും രക്തമൊലിപ്പിച്ച നിലയിലാണ് ഉദ്യോഗസ്ഥര്‍ നേയെ ആശുപത്രിയിലെത്തിച്ചത്.

44 വര്‍ഷത്തെ കഠിന തടവിന് വിധിച്ച തടവുകാരനെ കുത്തിപരിക്കേല്‍പ്പിച്ച് സഹതടവുകാരന്‍. 24 വയസുകാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കാണ് ജയിലില്‍ വച്ച് കുത്തേറ്റത്. സിഡ്നിയിലാണ് സംഭവം. മെര്‍റ്റ് നേ എന്ന തടവുകാരനാണ് കുത്തേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ മെര്‍റ്റഅ നേയെ ആശുപത്രിയിലേക്ക് മാറ്റി. നേയുമായി ഇടപെടാന്‍ അനുമതിയുള്ള തടവുകാരില്‍ ഒരാളാണ് ഇയാളെ ആക്രമിച്ചത്. മുഖത്തും കഴുത്തിലും രക്തമൊലിപ്പിച്ച നിലയിലാണ് ഉദ്യോഗസ്ഥര്‍ നേയെ ആശുപത്രിയിലെത്തിച്ചത്.

സിഡ്നിയെ അപാര്‍ട്ട്മെന്‍റില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തെരുവില്‍ മറ്റൊരു സ്ത്രീയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. 2019 ഓഗസ്റ്റ് മാസത്തിലായിരുന്നു ഇത്. ഈ കേസില്‍ യുവാവിനെ 44 വര്‍ഷത്തെ തടവിനാണ് വിധിച്ചത്. ജയിലില്‍ എക്സൈര്‍സൈസ് ചെയ്യുന്ന മേഖലയില്‍ വച്ചാണ് മെര്‍റ്റ് നേക്ക് കുത്തേറ്റത്. ഈ മേഖലയിലേക്ക് നിരവധി പരിശോധനകള‍്‍ക്ക് ശേഷമാണ് തടവുകാരെ പ്രവേശിപ്പിക്കാറ്. എന്നിട്ടും ഇത്തരമൊരു സംഭവം നടന്നതെങ്ങനെയാണെന്ന് പരിശോധനകള്‍ നടക്കുകയാണ്.

എക്സൈര്‍സൈസ് മേഖലയില്‍ ഒരേ സമയം രണ്ട് പേരെ പ്രവേശിപ്പിക്കുന്നതിലും ഇനി നിയന്ത്രണങ്ങള്‍ വരുമെന്നാണ് സൂചന. മുഖത്ത് നിരവധി കുത്തേല്‍ക്കുകയും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇടിയേറ്റ പരിക്കുമാണുള്ളത്. 33 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചാല്‍ മാത്രമാണ് മെര്‍റ്റഅ നേയ്ക്ക് ജാമ്യം വരെ ലഭിക്കൂ. ജയില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. സഹതടവുകാരന്‍റഎ കൈവശം കത്തിയെത്തിയത് എങ്ങനെയാണ് എന്ന കാര്യത്തിലും പരിശോധന നടക്കുന്നുണ്ട്.