നഴ്സുമാർ സമരം കടുപ്പിച്ചാൽ രോഗി പരിചരണത്തെ അത് സാരമായി ബാധിക്കും
ദില്ലി : എംയിസിൽ (aiims)നഴ്സുമാരുടെ സമരം(nuses strike) .യൂണിയൻ അധ്യക്ഷൻ ഹരീഷ് കുമാർ കാജ്ളയെ സസ്പെൻസ് ചെയ്തതിനെതിരെയാണ് സമരം .ഷിഫറ്റ് പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിനുള്ള പ്രതികാരമായിട്ടാണ് സസ്പെൻഷൻ എന്നാണ് യൂണിയൻ നിലപാട്. നഴ്സുമാർ സമരം കടുപ്പിച്ചാൽ രോഗി പരിചരണത്തെ അത് സാരമായി ബാധിക്കും
സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു
റിയാദ്: സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു. ദക്ഷിണ സൗദിയിലെ നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31) ആണ് മരിച്ചത്.
കാൻസർ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു. തിരുവനന്തപുരം ആർ സി സി യിൽ ചികിത്സ തുടരുന്നതിനിടയിൽ അൽപ്പം ആശ്വാസമായതോടെ വിശ്രമം ആവശ്യമായതിനാൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
ഇതിനിടയിൽ ആരോഗ്യ നില മോശമായി. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതയാണ്. പിതാവ് പാപ്പച്ചൻ, മാതാവ് സൂസി, സഹോദരൻ സുബിൻ. ചൊവ്വാഴ്ച്ച രാവിലെ ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
