ഒക്ടോബർ ഏഴിലെ ആക്രമണം അന്വേഷിക്കുന്നതിൽ ഇസ്രയേലിൽ ഭരണ - പ്രതിപക്ഷ തർക്കം. ആക്രമണം അന്വേഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണമാണ് വിവാദത്തിന് ഇടയായത്

ദില്ലി: ഒക്ടോബർ ഏഴിലെ ആക്രമണം അന്വേഷിക്കുന്നതിൽ ഇസ്രയേലിൽ ഭരണ - പ്രതിപക്ഷ തർക്കം. ആക്രമണം അന്വേഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണമാണ് വിവാദത്തിന് ഇടയായത്. സർക്കാർ പ്രഖ്യാപനത്തെ എതിർക്കുന്ന മുൻ ഉദ്യോഗസ്ഥർക്ക് വിഷയത്തിൽ ഇടപെടാൻ അർഹതയില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ദേശീയ അന്വേഷണ കമ്മിറ്റി സ്വതന്ത്രവും ആധികാരികവുമായി അന്വേഷണം പൂർത്തിയാക്കുമെന്നാണ് സർക്കാർ നിലപാട്. നിഷ്പക്ഷമായ സ്വതന്ത്ര അന്വേഷണ കമ്മിഷനാണ് വിഷയം അന്വേഷിക്കേണ്ടത് എന്നാണ് പ്രതിപക്ഷ നിലപാട്. തങ്ങളുടെ സർക്കാർ നിലവിൽ വന്നാലുടൻ ഇത് രൂപീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് വ്യക്തമാക്കി.