Asianet News MalayalamAsianet News Malayalam

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

275 അംഗ പാർലമെന്റിൽ ഓലിയുടെ സിപിഎൻ–യുഎംഎലിന് 121 അംഗങ്ങളാണുള്ളത്. അതിൽ മാധവ് നേപ്പാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ വിമത വിഭാഗത്തിന് 21 പേരുടെ പിന്തുണയുണ്ട്.

Oli govt loses trust vote Nepal faces fresh turbulence
Author
Kathmandu, First Published May 10, 2021, 9:04 PM IST

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു. 93നെതിരെ 124 വോട്ടുകൾക്കാണ് ഓലി പരാജയപ്പെട്ടത്. 15 പേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 136 വോട്ടുകളാണ് ഓലി സർക്കാരിനു വിശ്വാസം തെളിയിക്കാൻ വേണ്ടിയിരുന്നത്.  പുഷ്പകമൽ ദഹൽ എന്ന പ്രചണ്ഡ നേതൃത്വം നൽകുന്ന സിപിഎൻ (മാവോയിസ്റ്റ് സെന്റർ) കഴിഞ്ഞ ദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 

ഇതോടെയാണു വിശ്വാസ വോട്ടെടുപ്പിലേക്ക് ഓലി നീങ്ങിയത്. 275 അംഗ പാർലമെന്റിൽ ഓലിയുടെ സിപിഎൻ–യുഎംഎലിന് 121 അംഗങ്ങളാണുള്ളത്. അതിൽ മാധവ് നേപ്പാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ വിമത വിഭാഗത്തിന് 21 പേരുടെ പിന്തുണയുണ്ട്. ചെറു കക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ഓലി സര്‍ക്കാര്‍ വിശ്വാസവോട്ടിന് തൊട്ടുമുന്‍പ് വരെ. 

ഓലിയുടെ നിർദേശപ്രകാരം പ്രസിഡന്റ് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് പിരിച്ചുവിട്ടു. എന്നാൽ ഫെബ്രുവരിയിൽ സുപ്രീം കോടതി അതു റദ്ദാക്കി പാർലമെന്റ് പുനഃസ്ഥാപിച്ചിരുന്നു. ഓലി വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കടന്നുപോവുകയാണ് നേപ്പാള്‍.

Follow Us:
Download App:
  • android
  • ios