ദില്ലി: ലോക സൗഹൃദ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് 'ഫ്രണ്ട്ഷിപ് ഡേ' ആശംസകളുമായി ഇസ്രായേല്‍. ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സൗഹൃദ സന്ദേശം പ്രത്യക്ഷപ്പെട്ടത്.  'യേ ദോസ്തി, ഹം നഹി തോഡേംഗേ' എന്ന പ്രശസ്തമായ ഹിന്ദി ഗാനവരികള്‍ക്കൊപ്പം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും  പങ്കുവച്ചുകൊണ്ടാണ് ട്വീറ്റ്.

'നമ്മുടെ വളരുന്ന സൗഹൃദവും കൂട്ടായ്മയും ഉയരങ്ങളില്‍ തൊടട്ടേ' എന്നും ഇസ്രായേല്‍ ഇന്ത്യയുടെ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. അടുത്തിടെ ഇസ്രായേല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പോസ്റ്ററുകളില്‍ നെതന്യാഹുവിനായി വോട്ട് അഭ്യര്‍ത്ഥിക്കുന്ന മോദിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മോദിയുടെ 2019ലെ ലോക്സഭാതെര‍ഞ്ഞെടുപ്പ് വിജത്തില്‍ ആദ്യം അഭിനന്ദിച്ച് രംഗത്തെത്തിയത് നെതന്യാഹു ആയിരുന്നു.