തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നീതിപരമായ നടപടികൾക്ക് ഇസ്രയേല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച് ഇസ്രയേല്‍ സൈനിക മേധാവി മേജർ ജനറൽ ആമിർ ബറം. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നീതിപരമായ നടപടികൾക്ക് ഇസ്രയേല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേല്‍ സൈനിക മേധാവിയും ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയും നടത്തിയ സംഭാഷണത്തിലാണ് ഇസ്രയേല്‍ നിലപാട് സ്വീകരിച്ചത്. ഇരു രാജ്യങ്ങള്‍ തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാനും ധാരണയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം