രണ്ടുവര്‍ഷം മുന്‍പ് ഹംസയെ ആഗോള ഭീകരരുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നു.

വാഷിങ്ടന്‍: അല്‍ഖയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഏഴുകോടി രൂപയ്ക്കടുത്താണ് പാരിതോഷികം. പിതാവിനെ കൊന്നതിന് പ്രതികാരമായി അമേരിക്കയെ ആക്രമിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുന്ന വീഡിയോകളും ഓഡിയോകളും ഹംസ കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തുവിട്ടിരുന്നു. 2011 ല്‍ പാക്കിസ്ഥാനില്‍ വച്ചാണ് ഒസാമ ബിന്‍ ലാദനെ യുഎസ് സ്പെഷ്യല്‍ ഫോഴ്സ് കൊലപ്പെടുത്തിയത്. 

രണ്ടുവര്‍ഷം മുന്‍പ് ഹംസയെ ആഗോള ഭീകരരുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നു. ഭീകരാവാദ സംഘടനകളുടെ നേതാവായി ഹംസ വളരുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിനെ ക്വാട്ട് ചെയ്ത് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ സെപ്തംബര്‍ 11 ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് ആത്തയുടെ മകളാണ് ഹംസയുടെ ഭാര്യ.