ഭീകരസംഘടനയുമായി ബന്ധമില്ലെന്ന് നാല് വര്‍ഷം മുമ്പ് വഖാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇത് കള്ളമായിരുന്നുവെന്ന് വഖാര്‍ ഉള്‍ ഹസ്സന്‍ സമ്മതിച്ചു. 

വാഷിംഗ്ടണ്‍: ഭീകരസംഘടനകളായ ഐഎസ്, ജയ്ഷെ മുഹമ്മദ് എന്നിവയുമായി ബന്ധം പുലര്‍ത്തിയ പാക്കിസ്ഥാന്‍ പൗരന്‍ അമേരിക്കയില്‍ പിടിയിലായി. മുപ്പത്തിയഞ്ചുകാരനായ വഖാര്‍ ഉള്‍ ഹസ്സന്‍ എന്ന യുവാവാണ് അമേരിക്കയില്‍ എഫ്ബിഐയുടെ പിടിയിലായത്. വടക്കന്‍കാരലൈനിലെ ഡഗ്ഗ്സ് അന്താരാഷ്ട്രവിമാനത്താവളത്തില്‍വച്ചാണ് ഇയാള്‍ പിടിയിലായത്.

പതിനഞ്ചാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് വഖാര്‍. ഭീകരസംഘടനയുമായി ബന്ധമില്ലെന്ന് നാല് വര്‍ഷം മുമ്പ് വഖാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇത് കള്ളമായിരുന്നുവെന്ന് വഖാര്‍ ഉള്‍ ഹസ്സന്‍ സമ്മതിച്ചു. ജെയ്ഷ മുഹ്ഹമദ് തലവന്‍ അമസൂദ് അസ്സറിനെ ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയില്‍പ്പെടുത്തി ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വഖാറിന്‍റെ അറസ്റ്റ്. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കും.