Asianet News MalayalamAsianet News Malayalam

ഇന്ത്യക്ക് ഓക്സിജൻ നൽകി സഹായിക്കണം; ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അഭ്യർത്ഥിച്ച് പാക് ജനത

ഓക്സിജൻ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട്  ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പാക് പൗരൻമാർ. ട്വിറ്ററിൽ ഇന്ത്യനീഡ്സ്ഓക്സിജൻ എന്ന ഹാഷ്ടാ​ഗ് ട്രെൻഡിം​ഗ് ആയിരിക്കുകയാണ്. 

pak citizens urges on twitter to imran khan for helping india
Author
Lahore, First Published Apr 23, 2021, 12:28 PM IST

ലാഹോർ: കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓക്സിൻ വിതരണത്തിൽ വൻപ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. കൊവിഡ് രോ​ഗികളെ രക്ഷിക്കാൻ ഓക്സിജൻ വിതരണത്തിന് സഹായം ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്. ഓക്സിജൻ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട്  ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പാക് പൗരൻമാർ. ട്വിറ്ററിൽ ഇന്ത്യനീഡ്സ്ഓക്സിജൻ എന്ന ഹാഷ്ടാ​ഗ് ട്രെൻഡിം​ഗ് ആയിരിക്കുകയാണ്. 

ദില്ലിയിലെ ​സർ ​ഗം​ഗാറാം ആശുപത്രിയിൽ ഓക്സിജൻ ദൗർലഭ്യത്തെ തുടർന്ന് 25 കൊവിഡ് രോ​ഗികളാണ് മരിച്ചത്. 60 പേരുടെ നില ഇപ്പോഴും ​ഗുരുതരാവസ്ഥയിലാണ്. ദില്ലിയിലെ നിരവധി ആശുപത്രികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓക്സിജൻ പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. രോ​ഗികളെ മറ്റ് ആരോ​ഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് അധികൃതർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഓക്സിജൻ, കൊവിഡ് മരുന്നുകൾ, റെംഡിസിവർ എന്നിവയുടെ ദൗർലഭ്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി
 

Follow Us:
Download App:
  • android
  • ios