ഉറങ്ങി എഴുന്നേൽക്കുമ്പോൾ കോടീശ്വരനായവരുണ്ടകും, പക്ഷെ അത് സ്വപ്നത്തിലാകുമെന്ന് മാത്രം. എന്നാൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒറ്റരാത്രികൊണ്ട് കോടികൾ അക്കൌണ്ടിലെത്തിയ ഒരു പൊലീസുകാരനുണ്ട് അദ്ദേഹത്തെ കുറിച്ചാണ് ഈ വാർത്ത.
ഉറങ്ങി എഴുന്നേൽക്കുമ്പോൾ കോടീശ്വരനായവരുണ്ടകും, പക്ഷെ അത് സ്വപ്നത്തിലാകുമെന്ന് മാത്രം. എന്നാൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒറ്റരാത്രികൊണ്ട് കോടികൾ അക്കൌണ്ടിലെത്തിയ ഒരു പൊലീസുകാരനുണ്ട് അദ്ദേഹത്തെ കുറിച്ചാണ് ഈ വാർത്ത. കറാച്ചി നഗരത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അക്കൌണ്ടിലേക്ക് പത്ത് കോടി എത്തിയത്.
എന്നാൽ എവിടെ നിന്നാണ് ഈ പത്തുകോടി എത്തിയതെന്ന് ബാങ്കിനും അറിയില്ല. അക്കൌണ്ടിൽ പണമെത്തിയത് കണ്ടാണ് പൊലീസ് ഉദ്യോഗസ്ഥനെ ബാങ്ക് അധികൃതർ ബന്ധപ്പെട്ടത്. എന്നാൽ അക്കൌണ്ടിൽ ഇത്രയും തുക എത്തിയെന്ന വിവരം പോലും, പൊലീസുകാരൻ അറിയുന്നത് ബാങ്കിൽ നിന്ന് കോളെത്തിയപ്പോഴായിരുന്നു. 'ആ അക്കൌണ്ടി ഇത്രയധികം പണം കണ്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി, എന്റെ അക്കൗണ്ടിൽ കുറച്ച് ആയിരങ്ങൾ മാത്രമാണ് ഉണ്ടാകാറുള്ളത് എന്നായിരുന്നു പൊലീസ് ഓഫീസർ അമീർ ഗോപാംഗ് പറഞ്ഞത്.
കറാച്ചിയിലെ ബഹാദൂറാബാദിലുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അമീർ ഗോപാംഗ്. ഇദ്ദേഹത്തിന്റെ അക്കൌണ്ടിലായിരുന്നു അപ്രതീക്ഷിതമായി പത്ത് കോടിയെത്തിയത്. പണമെത്തിയാൽ സാധാരണ സന്തോഷിക്കേണ്ടതാണെങ്കിൽ അമീറിന് കിട്ടിയത് പണിയാണ്. ഉറവിടം വ്യക്തമല്ലാത്തതിനാൽ അമീറിന്റെ അക്കൌണ്ടും, എടിഎം കാർഡുമെല്ലാം തൽക്കാലം ബാങ്ക് ബ്ലോക്ക് ഫ്രീസ് ചെയ്തിരിക്കുകയാണ്. പണത്തെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നതുവരെ അമീറിന് അക്കൌണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്ന് ചുരുക്കം. സ്വന്തം പണം പോലും ഉപയോഗിക്കാനാവാത്ത കോടീശ്വരനാണ് ഇപ്പോൾ അമീർ.
Read more: വെസ്റ്റ് വേള്‍ഡ് സീരിസ് എച്ച്ബിഒ നിര്‍ത്തി; അടുത്ത സീസണ്‍ ഇല്ല
അതേസമയം ലാർകാനയിലും സുക്കൂരിലും സമാനമായ സംഭവങ്ങളിൽ മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ വൻ തുക ലഭിച്ചതായും അമീർ പറഞ്ഞു. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഇത്തരം കൂടുതൽ സംഭവങ്ങളുണ്ടെന്നും പൊലീസുകാർക്ക് ഇതുസംബന്ധിച്ച് അറിയില്ലെന്നുമാണ് ലഭിച്ച വിവരമെന്നും അന്വേഷണം നടക്കുകയാണെന്നും അമീർ പറയുന്നു.
