ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു. അവര്‍ തന്നെയാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്. പാകിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസം 97 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. മുന്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകയായിരുന്നു മെഹര്‍ തരാര്‍.

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക മാത്രമല്ല ചൈനയെ വെറുക്കുക കൂടി വേണം: ബാബാ രാംദേവ്