Asianet News MalayalamAsianet News Malayalam

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; നൗഷേരയിൽ വെടി നിർത്തൽ കരാർ ലംഘിച്ചു

പാക് വെടിവെയ്പ്പിനെതിരെ  ഇന്ത്യൻ സൈന്യം തിരിച്ചടി തുടരുകയാണ്
 

pak military violate ceasefire in the border
Author
Srinagar, First Published Mar 2, 2019, 3:23 PM IST

ശ്രീനഗർ: അതിർത്തിയെ അശാന്തമാക്കി വീണ്ടും പാക് പ്രകോപനം. കശ്മീരിലെ നൗഷേരയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് വെടിവയ്പ്പിനെതിരെ ഇന്ത്യൻ സൈന്യം തിരിച്ചടി തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലും അതിർത്തിയിൽ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രകോപനങ്ങൾ ഉണ്ടായിരുന്നു. കശ്മീരിലെ  പൂഞ്ചിൽ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പൂഞ്ച് മേഖലയിൽ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സേന വെടിയുതിർത്തിരുന്നു.

ഉറി മേഖലയിൽ നടത്തിയ പാക് സേനയുടെ വെടിവയ്പിൽ ഏഴു നാട്ടുകാര്‍ക്ക് പരിക്കേറ്റു. നൗഷേര, കൃഷ്ണഗട്ടി , ബാലാകോട്ട് , മെന്ദാര്‍ എന്നിവിടങ്ങളിൽ പാകിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രണമണവും നടത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios