ഫ്രാന്‍സും ജപ്പാനും എന്നാണ് ഇമ്രാന്‍ ഖാന്‍ ഉദ്ദേശിച്ചതെങ്കിലും പറഞ്ഞപ്പോള്‍ തെറ്റി ജര്‍മനി ആകുകയായിരുന്നു
ഇസ്ലാമാബാദ്: ജപ്പാനും ജര്‍മനിയും അയല്‍ രാജ്യങ്ങളാണെന്ന പരാമര്‍ശത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനിയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇമ്രാന്‍ ഖാന്‍റെ നാവുപിഴച്ചത്.
ഏഷ്യന്‍ രാജ്യമായ ജപ്പാനും യൂറോപ്യന്‍ രാജ്യമായ ജര്‍മനിയും അയല്‍ രാജ്യങ്ങളാണെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ അമളിയെ കണക്കിന് പരിഹസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അതിര്‍ത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സംയുക്തമായി എങ്ങനെ വ്യവസായം തുടങ്ങാമെന്നതിന് ഉദാഹരണമാണ് അയല്‍ രാജ്യങ്ങളായ ജപ്പാനും ജര്‍മനിയും. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാനും ജര്‍മനിയും ചേര്‍ന്ന് ആരംഭിച്ച വ്യവസായ ശാലകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കിയെന്നുമായിരുന്നു ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന.
ഫ്രാന്‍സും ജപ്പാനും എന്നാണ് ഇമ്രാന്‍ ഖാന്‍ ഉദ്ദേശിച്ചതെങ്കിലും പറഞ്ഞപ്പോള്‍ തെറ്റി ജര്‍മനി ആകുകയായിരുന്നു. പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ നിരവധി പേരാണ് ട്വിറ്ററിലൂടെ ട്രോളിയത്.
