Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിലെ വിമാനാപകടം അഗാധമായ ദുഃഖമുണ്ടാക്കുന്നതായി നരേന്ദ്ര മോദി; അനുശോചനം അറിയിച്ചു

ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പേ തകർന്നുവീണതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Pakistan Plane Clash Indian PM Narendra Modi condolences
Author
delhi, First Published May 22, 2020, 7:00 PM IST

ദില്ലി: പാകിസ്ഥാനിലെ കറാച്ചിയില്‍ യാത്രാവിമാനം തകർന്നുവീണ് മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പാകിസ്ഥാനിൽ വിമാനാപകടത്തില്‍ ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അനുശോചനം, പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു'- എന്നാണ് മോദിയുടെ ട്വീറ്റ്. 

ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തകർന്നുവീണതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാനസർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്. വിമാനത്തിൽ 99 യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍. എട്ട് ജീവനക്കാരും 91 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.  

ലാൻഡ് ചെയ്യുന്നതിന് ഒരു നിമിഷം മുമ്പാണ് വിമാനം തകർന്ന് വീണത്. PK 8303 എന്ന എയർബസ് എ-320 വിമാനമാണ് തകർന്നത്. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയിരിക്കുന്നത്. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios