പാരീസ്: പാരീസ് കത്തിക്കുത്തിൽ അക്രമി ലക്ഷ്യമിട്ടത് വിവാദ വാരിക ഷാർലി ഹെബ്‌ദോ ഓഫീസ് തന്നെയെന്ന് സ്ഥിരീകരിച്ചു പൊലീസ് സ്ഥിരീകരിച്ചു. വെട്ടുകത്തിയുമായി പിടിയിലായ 18 വയസുകാരനായ പാകിസ്ഥാൻ യുവാവ് കുറ്റം സമ്മതിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വിവാദ പ്രവാചക കാർട്ടൂണുകൾ  ഷാർലി ഹെബ്ദോ വാരിക അടുത്തിടെ പുനഃപ്രസിദ്ധീകരിച്ചിരുന്നു. മതനിന്ദ നടത്തിയവരോട് പ്രതികാരം ചെയ്യാനായിരുന്നു തന്റെ ശ്രമം എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഷാർലി ഹെബ്ദോയുടെ ഓഫീസ് നേരത്തെ തന്നെ രഹസ്യ താവളത്തിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യം അറിയാതെയാണ് അക്രമി എത്തിയത്. വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിലാണ്‌. വെള്ളിയാഴ്ചയായിരുന്നു ആക്രമണമുണ്ടായത്.