ഫിലാഡെല്‍ഫിയയില്‍ നിന്ന് മിയാമിലേക്ക് പോയ വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. രണ്ട് എയര്‍ ഹോസ്റ്റസുമാര്‍ക്ക് നേരെ ഇരുപത്തിരണ്ടുകാരനായ യുവാവ് ലൈംഗികമായ അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു

വാഷിംഗ്ടണ്‍: യുഎസില്‍ വിമാന യാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസുമാരെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചയാളെ കെട്ടിയിട്ടു. ഫിലാഡെല്‍ഫിയയില്‍ നിന്ന് മിയാമിലേക്ക് പോയ വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. രണ്ട് എയര്‍ ഹോസ്റ്റസുമാര്‍ക്ക് നേരെ ഇരുപത്തിരണ്ടുകാരനായ യുവാവ് ലൈംഗികമായ അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. 

മറ്റെരാളെ മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് യുവാവിനെ ഒടുവില്‍ കെട്ടിയിട്ടത്. വിമാനത്തിനുള്ളില്‍ യുവാവ് നടത്തുന്ന അതിക്രമങ്ങളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വളരെ മോശം ഭാഷയില്‍ ബഹളം വയ്ക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാം. 

Scroll to load tweet…

ഒടുവില്‍ സഹികെട്ടാണ് യുവാവിനെ സീറ്റില്‍ കെട്ടിയിട്ടത്. പിന്നീട് മാക്സ് ബെറി എന്നയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, യാത്രക്കാരനെ കെട്ടിയിട്ടതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരെ ഫ്രോണ്ടിയർ കമ്പനി സസ്പെന്‍ഡ് ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona