തല്ലുകൂടുന്ന എലികളുടെ ചിത്രം കൂടാതെ, പാണ്ടകൾക്കൊപ്പം കളിക്കുന്ന വെള്ളകരടിയുടെയും അലസനായി നടക്കുന്ന പുള്ളിപ്പുലിയുടെയും കൊടുംമഞ്ഞിലൂടെ നടക്കുന്ന മാനിന്റെയും വളരെ മനോഹരമായ ചിത്രങ്ങളും അവാർഡിനായി പരി​ഗണിച്ചിട്ടുണ്ട്. 

ലണ്ടൻ: മനുഷ്യൻമാർ മാത്രമല്ല പൊതുസ്ഥലത്ത് വച്ച് മൃ​ഗങ്ങളും തല്ലുകൂടുമെന്ന് കാട്ടിത്തരുകയാണ് ഒരു ചിത്രം. റെയിൽവെ പ്ലാറ്റ് ഫോമിൽ വച്ച് രണ്ടു ചുണ്ടെലികളാണ് തല്ലുകൂടുന്നത്. സാം റൗളി പകർ‌ത്തിയ ചിത്രം ഈ വർഷത്തെ വന്യജീവി ഫോട്ടോയ്ക്കുള്ള അവാർ‍ഡിന് ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുകയാണ്. സ്റ്റേഷൻ സ്ക്വാബിൾ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

ഇതുകൂടാതെ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ലുമിക്സ് പീപ്പിൾസ് ചോയ്‌സ് അവാർഡിനും ഫോട്ടോ പ​രി​ഗണിച്ചിട്ടുണ്ട്. 25 ചിത്രങ്ങളാണ് അവാർഡിനായി ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുള്ളത്. വളരെ കഷ്ടപ്പെട്ടാണ് താനീ ചിത്രം പകർത്തിയതെന്ന് റൗളി പറഞ്ഞു. റെയിൽവെ സ്റ്റേഷനിലെ തറയിൽ കിടന്ന് ഒരു സെക്കന്റുപോലും പാഴാകാതെയാണ് തല്ലുകൂടുന്ന ചുണ്ടനെലികളുടെ ചിത്രം പകർത്തിയത്. നിലത്ത് വീണുകിടക്കുന്ന ഭക്ഷണപദാർതഥത്തിനായി കടിപിടുകൂടുന്ന എലികളെ ഏറെ നേരം നിരീക്ഷിച്ചിരുന്നു.

കുറച്ച് നേരത്തിന് ശേഷം കയ്യിൽ കിട്ടിയ ഭക്ഷണപദാർത്ഥവുമായി കൂട്ടത്തിലെ ഒരെലി ഓടി. എന്നാൽ വിട്ടുകൊടുക്കാൻ മറ്റെ എലി തയ്യാറായിരുന്നില്ല. അവൻ എലിക്ക് പിന്നാലെ വച്ചുപിടിച്ചു. ഇതിനിടെയാണ് താൻ എലികളുടെ ചിത്രം പകർത്തുകയായിരുന്നുവെന്നും റൗളി കൂട്ടിച്ചേർത്തു.

തല്ലുകൂടുന്ന എലികളുടെ ചിത്രം കൂടാതെ, പാണ്ടകൾക്കൊപ്പം കളിക്കുന്ന വെള്ളകരടിയുടെയും അലസനായി നടക്കുന്ന പുള്ളിപ്പുലിയുടെയും കൊടുംമഞ്ഞിലൂടെ നടക്കുന്ന മാനിന്റെയും വളരെ മനോഹരമായ ചിത്രങ്ങളും അവാർഡിനായി പരി​ഗണിച്ചിട്ടുണ്ട്. ഫെബ്രുവരി നാല് വരെ മികച്ച ചിത്രത്തിനായി വോട്ട് ചെയ്യാവുന്നതാണ്.