വിമാനത്തിലുണ്ടായിരുന്ന നാല് യാത്രികരും പൈലറ്റും അപകടത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. 

ട്ബിലിസി: ജോര്‍ജിയക്ക് സമീപം വിമാനം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. ചെറുവിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന നാല് യാത്രികരും പൈലറ്റും അപകടത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഇന്ത്യാനയില്‍ ഒരു സംസ്കാരച്ചടങ്ങിന് പോകുകയായിരുന്നു ഇവര്‍. 

സൗത്ത് ഈസ്റ്റ് അറ്റ്ലാന്‍റയില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടും. ഫ്ലോറിഡയിലെ വില്ലിസ്റ്റണില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ജോര്‍ജിയയിലെ മില്ലെഡ്ജ്‍വില്ലെയിലെ കൃഷിസ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്.