ചരിത്രപരമായ വിജയമെന്നും ഈ വിജയം ഭാവി ചാമ്പ്യൻമാർക്ക് കായികരംഗത്തേക്ക് കടക്കാൻ പ്രചോദനമാകുമെന്നും മോദി പറഞ്ഞു.
നവി മുംബൈ: വനിതാ ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പെക്ടാക്കുലർ വിൻ (അതിശയകരമായ ജയം) എന്നാണ് മോദി എക്സിൽ കുറിച്ചത്. ഇന്ത്യൻ വനിതകൾ മികച്ച കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ചുവെന്നും ടൂർണമെന്റിലുടനീളം പ്രകടിപ്പിച്ച അസാധാരണമായ ടീം വർക്കിനെയും സ്ഥിരോത്സാഹത്തെയും പ്രശംസിക്കുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ചരിത്രപരമായ വിജയമെന്നും ഈ വിജയം ഭാവി ചാമ്പ്യൻമാർക്ക് കായികരംഗത്തേക്ക് കടക്കാൻ പ്രചോദനമാകുമെന്നും മോദി പറഞ്ഞു.
Scroll to load tweet…


