ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി 10 ഉടമ്പടികളിൽ ഒപ്പു വച്ചു. ബഹിരാകാശ ഗവേഷണത്തിലും, ഐടി, വിദ്യാഭ്യാസ മേഖലകളിലും സഹകരണം ഉറപ്പാക്കുന്ന ഉടമ്പടികളാണ് ഒപ്പു വയ്ക്കപ്പെട്ടത്.
തിംഫു (ഭൂട്ടാൻ) : യുവാവായിരിക്കാൻ എറ്റവും അനുയോജ്യമായ സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാൻ സന്ദർശനത്തിനിടെ തിംഫുവിലെ റോയൽ യൂണിവേഴ്സിറ്റി ഓഫ് ഭൂട്ടാൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഭൂട്ടാൻ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ 132 കോടി ഇന്ത്യക്കാരും അഭിമാനത്തോടെ കൈയ്യടിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭൂട്ടാനിലെ യുവജനങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് വ്യക്തമാക്കി.
ഭൂട്ടാനിലെ യുവ ശാസ്ത്രജ്ഞർ ഇന്ത്യയിലേക്ക് വന്ന് ഉപഗ്രഹ നിർമ്മാണമടക്കമുള്ള കാര്യങ്ങളിൽ പങ്കെടുക്കാൻ പോകുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി 10 കരാറുകളിൽ ഒപ്പു വച്ചു. ബഹിരാകാശ ഗവേഷണത്തിലും, ഐടി, വിദ്യാഭ്യാസ മേഖലകളിലും സഹകരണം ഉറപ്പാക്കുന്ന കരാറുകളാണ് ഒപ്പു വയ്ക്കപ്പെട്ടത്.
വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മോദിയുടെ രണ്ടാമത്തെ ഭൂട്ടാൻ സന്ദർശനമാണ് ഇത്.
