Asianet News MalayalamAsianet News Malayalam

സിംഗപ്പൂർ പാർലമെൻ്റിൽ മോദിക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം, പ്രസിഡന്‍റുമായി ചർച്ച; ലക്ഷ്യം നിക്ഷേപവും നയതന്ത്രവും

സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രിക്ക് രാജ്യത്തെ ഇന്ത്യൻ സമൂഹം വൻ വരവേൽപ്പായിരുന്നു ഒരുക്കിയത്

PM Modi Singapore Visit Live Updates: PM Modi meets Singapore counterpart Lawrence Wong
Author
First Published Sep 5, 2024, 12:51 AM IST | Last Updated Sep 5, 2024, 12:51 AM IST

സിംഗപ്പൂർ സിറ്റി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ വൈകുന്നേരത്തോടെ സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് പാർലമെന്‍റ് ഹൗസിൽ ഔദ്യോഗിക സ്വീകരണം നൽകും. സ്വീകരണ പരിപാടിക്ക് ശേഷം മോദി സിംഗപ്പൂർ പ്രസിഡന്‍റ് താമൻ ഷൺമുഖരത്നവുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ മൂന്ന് തലമുറ നേതാക്കൾ അദ്ദേഹത്തെ സന്ദർശിക്കും. നേരത്തെ മോദി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തിയത്.

ഇന്നലെ സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രിക്ക് രാജ്യത്തെ ഇന്ത്യൻ സമൂഹം വൻ വരവേൽപ്പായിരുന്നു ഒരുക്കിയത്. മോദിയുടെ സന്ദർശനത്തിന് തൊട്ടുമുൻപായി ഇന്ത്യയിലെ നിക്ഷേപം രണ്ടിരട്ടിയായി വർധിപ്പുക്കുമെന്ന് സിംഗപ്പൂരിലെ പ്രമുഖ കമ്പനിയായ ക്യാപിറ്റ ലാറ്റിൻ പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂരിൽ ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ബ്രൂണേ സുൽത്താനുമായുള്ള ഉഭയകക്ഷി ചർച്ചക്ക് ശേഷമാണ് മോദി സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ഇക്കുറി മോദി സിംഗപ്പൂരിലെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios